Follow the News Bengaluru channel on WhatsApp

മുസ്ലിം യുവാവ് ലിംഗായത്ത് മഠാധിപതിയാകുന്നു

ഹുബ്ലി : വടക്കൻ കർണാടകയിലെ ഗദഗിൽ ലിംഗായത്ത് മഠാധിപതിയായി മുസ്ലിം യുവാവ് ചുമതലയേക്കുന്നു. 33 കാരനായ ദിവാൻ ഷെരീഫ് റഹിമാൻ മുല്ലയാണ് മുരുകരാജേന്ദ്ര മഠത്തിൻ്റെ അധിപതിയായി ചുമതലയേൽക്കുന്നത്. 350 വർഷത്തോളം പഴക്കമുള്ള കലബുറഗി കാജൂരി വില്ലേജിലെ കോരനേശ്വര മഠത്തിൻ്റെ ശാഖയായി കഴിഞ്ഞ വർഷം സ്ഥാപിച്ചതാണ് ഈ മഠം. കർണ്ണാടകയിലെ സാമൂഹ്യ പരിഷ്കർത്താവായിരുന്ന ബസവേശ്വരൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു ഷെരീഫിൻ്റെ പിതാവ് അബ്ദുൾ റഹ്മാൻ സാബ്. കുട്ടിക്കാലം മുതൽക്കേ ബസവേശ്വര വചനങ്ങൾ ഷെരീഫ് ഹൃദിസ്ഥമാക്കിയിരുന്നു, പിതാവ് അബ്ദുൾ റഹ്മാൻ മുരുക രാജേന്ദ്ര ശിവയോഗി മഠത്തിൽ നിന്നും ദീക്ഷ സ്വീകരിച്ചിരുന്നു.ഇദ്ദേഹത്തിൻ്റെ മരണശേഷം കുടുംബം ധാനം നൽകിയ രണ്ടേക്കർ സ്ഥലത്ത് സ്ഥാപിച്ച മഠത്തിൻ്റെ ആചാര്യനായിട്ടാണ് ഷെരീഫ് എത്തുന്നത്. നാട്ടിൽ റൈസ് മിൽ നടത്തിയിരുന്ന ഷെരീഫ് ജോലിയുടെ ഇടവേളകയാൽ ബസവേശ്വർ സൂക്തങ്ങൾ ഉരുവിടുമായിരുന്നു. ഇതറിഞ്ഞ ഖജൂരി ആശ്രമ മഠാധിപതി മുരുകരാജേന്ദ്ര കോരനേശ്വർ ശിവയോഗി ആശ്രമത്തിലേക്ക് ഷെരീഫിനെ കൂട്ടികൊണ്ടു വരുകയായിരുന്നു. മുരുകരാജേന്ദ്ര കോരനേശ്വര ശിവയോഗിയിൽ നിന്ന് കഴിഞ്ഞ വർഷം ഷെരീഫ് ദീക്ഷ സ്വീകരിച്ചിരുന്നു. വിവാഹിതനാണ് ഷെരീഫ്. നാലു കുട്ടികളുണ്ട്. വിവാഹിതരായവർ മഠാധിപതിയാകുന്നത് അപൂർവ്വമാണ്. കർണാടക മഹാരാഷ്ട്ര എന്നിവക്കു പുറമേ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ലക്ഷക്കണക്കിന് അനുയായികളാണ് മുരുകരാജേന്ദ്ര മഠത്തിത്തിനുള്ളത്.

ഈ മാസം 26 നു നടക്കുന്ന ഷെരീഫിന്റെ സ്ഥാനാരോഹണം ആഘോഷമാക്കാനൊരുങ്ങുകയാണ് ഗ്രാമവാസികൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.