എസ് ടി യു ദേശീയ സമ്മേളനത്തിന് ബെംഗളൂരുവില്‍ തുടക്കം

ബെംഗളൂരു : തൊഴിലവകാശം സംരക്ഷിക്കുക, കോർപ്പറേറ്റിസം തടയുക, മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി എസ്. ടി. യു ദേശീയ സമ്മേളനത്തിന് ബെംഗളൂരുവില്‍ തുടക്കം.
.സോമേശ്വരപുരം കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ദേശീയ സെക്രട്ടേറിയറ്റ് യോഗം തൊഴിലാളികൾ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചർച്ച ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ – തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്ന് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ വിശദാംശങ്ങൾ തീരുമാനിക്കാൻ ദേശീയ കൗൺസിലിനെ ചുമതലപ്പെടുത്തി. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എം.ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡണ്ട് എൻ.ബി.വാഹിദ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഡ്വ.എം.റഹ്മത്തുള്ള റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ ജാഫറുള്ള മുള്ള, കേരള സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം , വൈസ് പ്രസിഡണ്ടുമാരായ എം.എം കരീം, അഡ്വ.പി.എം.ഹനീഫ, പി. യൂസുഫ് മാഹി, അഖിൽ അഹമ്മദ്. സെക്രട്ടറിമാരായ എ.അബ്ദുൾ റഹ്മാൻ, ഡി.രഘുനാഥ് പനവേലി, മുഹമ്മദ് ഹാറൂൺ ഷാ, കെ.പി.മുഹമ്മദ് അഷ്റഫ് ,മുഹ്സിൻ ഷാ, എ.സെയ്താലി, ജിലാനി ഖാൻ എന്നിവര്‍ പ്രസംഗിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.