Follow the News Bengaluru channel on WhatsApp

പൗരത്വ ഭേദഗതിക്കെതിരായ ലീഗ് പ്രക്ഷോഭം ശക്തമാക്കും

ബെംഗളൂരു :  പൗരത്വ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് നടത്തി വരുന്ന പ്രക്ഷോഭം ദേശീയ തലത്തില്‍ ശക്തമാക്കാന്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതിയി യോഗം തീരുമാനിച്ചു. രാജ്യത്തിന്റെ കെട്ടുറപ്പിനെ നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള സമീപനമാണ് പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭകാരികള്‍ക്കെതിരില്‍ ബി.ജെ.പി ഭരണകൂടം സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. വിദ്യാസമ്പന്നരായ യുവാക്കളാണ് പ്രക്ഷോഭവുമായി രംഗത്തു വന്നിരിക്കുന്നത്. കേന്ദ്ര സര്‍വ്വകലാശാലകളായ ജെ.എന്‍.യു, ജാമിഅയില്‍ പഠിക്കുന്ന മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികളെ നേരില്‍ സന്ദര്‍ശിച്ചപ്പോള്‍ വേദനാജകരമായ കാഴ്ചയാണുണ്ടായത്. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യവും മതേതരത്വവും ഹനിക്കുന്ന രീതിയിലുള്ള കിരാത നടപടിക്കെതിരെയാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനെയാണ് ബി.ജെ.പി ഭരണകൂടം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത് അനുവദിക്കാന്‍ സാധ്യമല്ല. രാജ്യത്ത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 23 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുവാന്‍ ദേശീയ സമിതി തീരുമാനിച്ചു. ഇതിനായി കേരളത്തില്‍ ഏകദിന ഫണ്ട് സമാഹരണം നടത്തിയിരുന്നു. ഈ ഫണ്ടില്‍ നിന്നുള്ള ആദ്യ ഘടു മംഗലാപുരത്ത് പോലീസ് വെടിവെയ്പില്‍ മരിച്ച രണ്ടു കുടംബങ്ങള്‍ക്ക് പാണക്കാട് ഹൈദരലി തങ്ങള്‍ കൈമാറി.

കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന മുസ്ലിം ലീഗ് ലോയേര്‍സ് ഫോറം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുവാനും തീരുമാനിച്ചു.

രാഷട്രീയ കാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫസര്‍. ഖാദര്‍ മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടരി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്വാഗതം പറഞ്ഞു.  ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ സമിതി മുമ്പാകെ വിശദീകരിച്ചു. ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നന്ദി പറഞ്ഞു.

ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍, സിറാജ് ഇബ്രാഹീം സേഠ്, ദസ്തഗീര്‍ ഇബ്രാഹീം ആഗ, എസ്. നഈം അക്തര്‍, എച്ച്. അബ്ദുല്‍ ബാസിത്, ദേശീയ അസിസ്റ്റന്റ് സെക്രട്ടരിമാരായ എ.യൂനുസ് കുഞ്ഞ്, എ.ഡി.ആതിഖ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, നവാസ് ഗനി എം.പി, എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട്‌ സാബിര്‍.എസ്.ഗഫാര്‍, സെക്രട്ടരി സി.കെ സുബൈര്‍, എഐകെഎംസിസി ദേശീയ  പ്രസിഡണ്ട്‌ എം.കെ നൗഷാദ്, ജനറല്‍  സെക്രട്ടറി അബൂബക്കര്‍ ഷംസുദ്ദീന്‍, സെക്രട്ടറി ഡോ.എം.എ അമീറലി, വനിതാ ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. എ.കെ തശ്രീഫ് ജഹാന്‍, ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ നൂര്‍ബീന റഷീദ്, അഡ്വ. പി അബു സിദ്ദീഖ്, ആന്ധ്ര പ്രദേശ് മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ ബഷീര്‍ അഹമ്മദ് ഖാന്‍, സെക്രട്ടറി ഖ്വാജ എന്നിവര്‍ പങ്കെടുത്തു.  

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.