അധോലോക നേതാവ് രവി പൂജാരിയെ സെനഗലില്‍ നിന്ന് ബെംഗളുരുവിലെത്തിച്ചു

ബെംഗളുരു- ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ബെംഗളുരുവിലെത്തിച്ചു. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കിയേക്കും. സെനഗലില്‍ നിന്ന് ജാമ്യം നേടി മുങ്ങിയ രവി പൂജാരിയെ കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് സെനഗലിലെത്തിച്ച രവി പൂജാരിയെ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജപേരിലാണ് ദക്ഷിണാഫ്രിക്കയില്‍ ഇയാള്‍ കഴിഞ്ഞിരുന്നത്. ബുര്‍ക്കിനോഫാസോ പാസ്‌പോര്‍ട്ടും കൈവശമുണ്ടായിരുന്നുവെന്ന് കര്‍ണാടക പോലിസ് അറിയിച്ചു.

ഛോട്ടാരാജന്റെ അടുത്ത അനുയായിയായ പൂജാരിയുടെ പേരില്‍ കൊലപാതക കേസുകള്‍ അടക്കം ഇരുന്നൂറില്‍പരം കേസുകളുണ്ട്. കര്‍ണാടകയില്‍ മാത്രം 90 ല്‍പരം കേസുകളാണുള്ളത്. അടുത്തിടെ കൊച്ചിയില്‍ രജിസ്ട്രര്‍ ചെയ്ത ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലും ഇയാളാണ് പ്രതി. രവി പൂജാരിയെ ഉടന്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു. 2018ല്‍ സാമൂഹ്യപ്രവര്‍ത്തകരായ ഉമര്‍ഖാലിദ്, ഷെഹ്ല റാഷിദ്, ജിഗ്നേഷ് മേവാനി എന്നിവര്‍ക്ക് നേരെ ഈ അധോലോക നേതാവിന്റെ വധഭീഷണിയുണ്ടായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.