കാത്തിരിപ്പിനൊടുവില്‍ നിരത്തുകള്‍ കീഴടക്കാന്‍ ഡബിള്‍ ഡെക്കര്‍ തിരിച്ചെത്തുന്നു

ബെംഗളുരു: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മൈസുരുവിനും ഹംപിക്കും ഡബിള്‍ ഡക്കര്‍ ബസുകള്‍ മാര്‍ച്ച് അവസാനത്തോടെ സര്‍വീസ് ആരംഭിക്കും. ലണ്ടനിലുള്ള ബസുകളുടെ മാതൃകയിലാണ് ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. നിലവില്‍ ആറ് ഡബിള്‍ഡക്കര്‍ ബസുകളാണ് കര്‍ണാടക സംസ്ഥാന ടൂറിസം വികസന വകുപ്പ് മൈസൂരു,ഹംപി എന്നിവിടങ്ങളിലേക്കായി അനുവദിച്ചിട്ടുള്ളത്. പക്ഷേ ഈ സര്‍വീസ് ഉടന്‍ ബെംഗളുരുവിലേക്ക് ഉണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഡബിള്‍ഡക്കര്‍ ബസുകള്‍ക്ക് വേണ്ടി മുന്‍മന്ത്രി എച്ച്ഡി കുമാരസ്വാമി അഞ്ച് കോടി രൂപ കര്‍ണാടക സംസ്ഥാന ടൂറിസം വികസന വകുപ്പിന് അനുവദിച്ചിരുന്നുവെങ്കിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് പദ്ധതി നടപ്പാക്കിയത്.
ബെംഗളുരു അധിഷ്ഠിതമായ കെഎംഎസ് കോച്ച് ബില്‍ഡേഴ്‌സാണ് ബസുകളുടെ ബോഡി പാര്‍ട്ടുകള്‍ നിര്‍മിക്കുന്നത്. 20 സീറ്റുകള്‍ വീതം മുകളിലും താഴെയുമായി ആകെ നാല്‍പത് സീറ്റുകളാണ് ബസിലുള്ളത്. ആറ് ബസുകളില്‍ നാലെണ്ണം മൈസൂരുവിനും രണ്ടെണ്ണം ഹംപിക്കുമാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ മാര്‍ച്ച് അവസാനം ആകുന്നതോടെ അഞ്ച് ബസുകള്‍ കൂടി നിരത്തിലിറക്കാനാണ് സര്‍ക്കാരിന്റെ ആലോചന. സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി അംഗങ്ങള്‍ ബസുകള്‍ പരിശോധിക്കും. വേനല്‍ അവധി കണക്കിലെടുത്ത് ആറ് ബസുകളും മൈസുരു കേന്ദ്രീകരിച്ചാണ് സര്‍വീസ് നടത്തുക. ചൂട് കൂടുതലായതിനാല്‍ സഞ്ചാരികള്‍ ഹംപിയിലേക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കാനാണ് സാധ്യതയെന്ന് കര്‍ണാടക സംസ്ഥാന ടൂറിസം വികസന വകുപ്പ് ഡയറക്ടര്‍ കുമാര്‍ പുഷ്‌കര്‍ പറഞ്ഞു. താഴത്തെ നില എസിയായിരിക്കും. അതേസമയം മുകളിലത്തെ സീറ്റുകള്‍ക്ക് മേല്‍ക്കുരയുണ്ടാകില്ലെന്നാണ് വിവരം. പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാനായാണ് ഇങ്ങിനെ സംവിധാനിച്ചിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.