Follow the News Bengaluru channel on WhatsApp

പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം മുഴുവൻ ജനവിഭാഗത്തേയും അണിനിരത്തി ദേശവ്യാപകമായി വ്യാപിപ്പിക്കും :എം.സി.മയിൻഹാജി

ബെംഗളൂരു : രാജ്യം  ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ഭരണ ഘടന വിരുദ്ധ നിയമനിർമാണങ്ങൾക്കെതിരെ  രാജ്യവ്യാപകമായി പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് കേരള സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.സി.മായിൻഹാജി  അറിയിച്ചു .രാജ്യത്തുടനീളം വനിതാലീഗ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ബെംഗളൂരു സർ പുട്ടണ്ണ ചെട്ടി ടൗൺ ഹാൾ മുൻവശം വനിതാലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച സഹന സമരം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഭരണത്തിൽ സ്ത്രീസമൂഹം ഏറെ ഭയപ്പാടിലാണ് വിവിധ സർവകലാശാലകളിൽ പെൺകുട്ടികൾ നടത്തുന്ന പ്രക്ഷോഭങ്ങൾ അടിച്ചമർത്തപ്പെടുന്ന സാഹചര്യത്തിൽ പൗരത്വ നിയമ വിരുദ്ധ സമരങ്ങൾ എല്ലാത്തരത്തിലും വ്യാപിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നാഷണൽ കമ്മിറ്റി പ്രസിഡന്റ് പ്രൊഫസർ എ.കെ.തഷ്‌രീഫ് ജഹാൻ അധ്യക്ഷത വഹിച്ചു . മുസ്ലിം ബെംഗളൂരു കെ.എം.സി.സി.ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് പൗരത്വ വിരുദ്ധ പ്രതിഗ്ഞ്ഞ ചൊല്ലിക്കൊടുത്തു.വൈസ് പ്രസിഡന്റുമാരായ ഖമറുന്നിസ അൻവർ,അഡ്വ.കെ.പി.മറിയുമ്മ അഡ്വ.പി.എ.റസിയ സോണൽ സെക്രട്ടറിമാരായ ജയന്തി രാജൻ,തസ്‌നീം ഇബ്രാഹിം, ട്രഷറർ ഖദീജ കുറ്റൂർ ബെംഗളൂരു ജില്ലാ വനിതാലീഗ് ഭാരവാഹികളായ  നസീറ,സാജിദ കെ.കെ. എ.ജി.സൈബുനത്,മുബീന, ബെംഗളൂരു കെ.എം.സി.സി. മുൻ ജനറൽ സെക്രട്ടറി സി.പി.സദക്കത്തുള്ള കെഎംസിസി വൈസ് പ്രസിഡന്റ് നാസർ നീലസാന്ദ്ര,കർണാടക മുസ്ലിം ലീഗ് ഓർഗനൈസിംഗ് സെക്രട്ടറി ഹൈദർ അലി മീഡിയ സെക്രട്ടറി ശംസുദ്ധീൻ കൂടാളി എൻ.സുബൈർ എന്നിവർ സംബന്ധിച്ചു .
ജനറൽ സെക്രട്ടറി അഡ്വ.നൂർബിന റഷീദ് സ്വാഗതവും റൈഹാനത് നന്ദിയും പറഞ്ഞു .

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.