Follow the News Bengaluru channel on WhatsApp

ഭവന, വിദ്യഭ്യാസ പദ്ധതികൾക്ക് ഊന്നൽ നൽകി എം എം എ വിഷൻ 2023

 ബെംഗളൂരു : അന്തിയുറക്കത്തിന്ന് ഒരു പായ വിരിക്കാൻ| സ്വന്തമായി ഒരു സ്ഥലം സ്വപ്നം പോലും കാണാൻ സാധിക്കാത്ത സാധാരണക്കാരിൽ ഏറ്റവും നിർധനരെ പുരധിവസിപ്പിക്കുന്നതിന് 100 വീടുകൾ വച്ച് നൽകുന്ന വിഷൻ 2023 പദ്ധതിയുമായി മലബാർ മുസ്ലിം അസോസിയേഷൻ (എംഎംഎ).സ്ഥലമെടുപ്പ് പൂർത്തിയാക്കിയ കർണ്ണാടകയിലെ കുടകിലും,ബാംഗ്ലൂരിലെ നീലസന്ദ്രയിലും ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ പ്രവർത്തകസമിതി തീരുമാനമായി.
കുടകിൽ 35 ഉം നീലസന്ദ്രയിൽ 30 ഉം വീടുകളാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് .കഴിഞ്ഞ വർഷം ആസാദ്‌ നഗറിൽ എട്ട്‌ വീടുകൾ നിർമ്മിച്ച്‌ നൽകിയാണ് ഈ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. ശേഷിക്കുന്ന വീടുകൾ നിർമ്മിക്കുന്നതിന് സ്ഥലമെടുപ്പ് പ്രക്രിയകൾ വേഗത്തിലാക്കാനും സാമ്പത്തിക പ്രയാസം കൊണ്ട്‌ വിദ്യഭ്യാസം നിലച്ച്‌ പോകുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക്‌ ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിന്നായി ക്രസന്റ്‌ സ്കൂൾ കെട്ടിടത്തിന്നരികിൽ പുതുതായി സ്തലം വാങ്ങുവാനുംപ്രസിഡണ്ട് ഡോ..എൻ.എ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.വാടക നൽകി വീടുകളിൽ താമസിക്കാൻ പ്രയാസമനുഭവിക്കുന്നവരെയും പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവരേയും ലക്ഷ്യമിട്ടാണ് ഭവന പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്നും 2023ന് മുമ്പ് തന്നെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നും നിലവിൽ സംഘടന ചെയ്തു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ മുടക്കം വരാതെ തുടരുമെന്നും പ്രസിഡന്റ്‌ ഡോ. എൻ.എ മുഹമ്മദ് പറഞ്ഞു.നിർമ്മാണത്തിലിരിക്കുന്ന ക്രസന്റ്‌ സ്കൂൾ സമുച്ചയത്തിന്റെ പണികൾ ഉടൻ പൂർത്തീകരിക്കാനും യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡണ്ടുമാരായ ഫരീക്കോ മമ്മു ഹാജി, അഡ്വ: പി.ഉസ്മാൻ, അഡ്വ.ശക്കീൽ അബ്ദു റഹ്മാൻ, സെക്രട്ടറിമാരായ കെ.സി.അബ്ദുൽ ഖാദർ ,ശംസുദ്ദീൻ കൂടാളി, വി.സി കരീം ഹാജി, കെ.എച്ച് ഫാറൂഖ്,തൻവീർ മുഹമ്മദ്, ആസിഫ് ഇഖ്ബാൽ, സി.എച്ച് ശഹീർ, സിദ്ദീഖ് തങ്ങൾ, ഹാരിസ് കൊല്ലത്തി, പി.എം മുഹമ്മദ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടി ടി.സി.സിറാജ് സ്വാഗതവും സെക്രട്ടറി പി.എം ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു .

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.