വിവാഹം മുടക്കി; കാമുകിയ്ക്ക് നേരെ വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ച് ടെക്കിയുവാവ്

ബെംഗളുരു:ബെംഗളുരുവില്‍ ഹോസ്റ്റലിന് മുമ്പില്‍ തന്റെ കാമുകിയെ വെടിവെച്ച ശേഷം ടെക്കി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.ഹൈദരാബാദിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന അമരേന്ദ്ര പട്‌നായിക് (32) ആണ് കൃത്യം നടത്തിയത്. അദേഹത്തിന്റെ കാമുകിയും സിറ്റിയിലെ ആശുപത്രിയിലെ ജീവനക്കാരിയുമായിരുന്ന ശുഭശ്രീ പ്രിയദര്‍ശിനി (26)യ്ക്കാണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേരുടെയും നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇരുവരും ഒഡീഷ സ്വദേശികളാണെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും പോലിസ് പറഞ്ഞു. എന്നാല്‍ അമരേന്ദ്രയുടെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചുറപ്പിച്ചിരുന്നു . ഈ പെണ്‍കുട്ടിയ്ക്ക് അമരേന്ദ്രക്കൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ ശുഭശ്രീ അയച്ചുകൊടുത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. ഇതില്‍ പ്രകോപിതനായ അമരേന്ദ്ര ബെംഗളുരുവിലെത്തുകയും ശുഭശ്രീയുടെ ഹോസ്റ്റലിന് മുമ്പില്‍ വെച്ച് നാടന്‍ തോക്കുപയോഗിച്ച് വെടിവെക്കുകയുമായിരുന്നു.

ഇതിന് ശേഷം ഇതിന് ശേഷം കൈ ഞരമ്പും കഴുത്തും മുറിച്ച
ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും പോലിസ് പറഞ്ഞു. പതിനേഴ് പേജുള്ള വികാരഭരിതമായ ആത്മഹത്യാകുറിപ്പ് എഴുതിവെച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്. വെടിയേറ്റ ശുഭശ്രീയുടെ നില മെച്ചപ്പെട്ടതായും എന്നാല്‍ അമരേന്ദ്രയുടെ ആരോഗ്യസ്ഥിതി മോശമായതായും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. മര്‍ത്താലി പോലിസ് വെടിവെച്ച തോക്ക് കണ്ടെടുത്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.