ഭിന്നലിംഗക്കാര്‍ക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അവകാശമുണ്ട്: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

ബെംഗളുരു: ഭിന്നലിംഗക്കാര്‍ക്ക് മാതാപിതാക്കളുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അവകാശം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എച്ച് എല്‍ ദത്തു. ദമ്പതികളുടെ മക്കളില്‍ ആദ്യത്തെ കുട്ടി ഭിന്നലിംഗക്കാരാണെങ്കില്‍ അവര്‍ക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അവകാശമുണ്ട്. തന്റെ കുഞ്ഞ് ഭിന്നലിംഗത്തില്‍പ്പെട്ടവനാണെന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്ക് വിഷമമുണ്ടാക്കിയേക്കാം.അതിഥികള്‍ക്ക് മുമ്പില്‍ അവരെ പരിചയപ്പെടുത്താന്‍ പോലും വിമുഖത കാണിക്കുന്നു. അവരെ ഒരു മൂലയിലേക്ക് മാറ്റിനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. വീടിന് പുറത്തേക്ക് അവരെ വലിച്ചറിയുകയാണ് പതിവ്. ഈ മാനസികനില മാറേണ്ടതുണ്ട്. എല്‍ജിബിടിക്കാരുടെ സഹനം ഇനി മതിയാക്കണം. അവരും ഈ സമൂഹത്തിന്റെ ഭാഗമാണ്. മാനസികനില മാറേണ്ടതുണ്ടെന്നും ദത്തു പറഞ്ഞു. ഇന്ത്യയിലെ ഭിന്നലിംഗക്കാരോടുള്ള വിവേചനം കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണെന്ന് ജസ്റ്റിസ് എന്‍ കുമാറും പറഞ്ഞു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പ് അവരെ സമൂഹം ബഹുമാനിച്ചിരുന്നു. അവരാണ് ആര്‍ട്ടിക്കിള്‍ 377 കൊണ്ടുവന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ബെംഗളുരുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.