Follow the News Bengaluru channel on WhatsApp

ഡല്‍ഹി കലാപം മരണസംഖ്യ 38 ആയി

ഡല്‍ഹി : ഡല്‍ഹിയിൽ കഴിഞ്ഞ നാലു ദിവസം നീണ്ടു നിന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇതോടെ മരണസംഖ്യ ഉയരുമെന്ന് ഉറപ്പായിട്ടുണ്ട്. ഒമ്പതു പേര്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഐ ബി ഉദ്യോഗസ്ഥനുമുണ്ട്. കലാപത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 200ല്‍ പലരുടെയും നില ഗുരുതരമാണ്.

മൂന്നു പേരുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ ഇന്നലെ കണ്ടെടുത്തു. നാലുദിവസമായിട്ടും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു കിട്ടാത്തതിനാൽ ജനം ജി.ടി.ബി ആശുപത്രിയിൽ വെച്ച് സ്പീക്കർ രാം നിവാസ് ഗോയലിനെ തടഞ്ഞു വെച്ചു.
ഇന്നലെ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സി.ആർ.പി എഫിൻ്റെ 113 കമ്പനിയടക്കം നിരവധി സുരക്ഷാ ഉദ്യോഗസ്ഥമാരുടെ സാന്നിധ്യം കലാപസ്ഥലത്ത് ഇപ്പോഴുണ്ട്. കലാപം ഏറ്റവും രൂക്ഷമായ ജാഫറാബാദ്, ചാന്ദ് ബാഗ്, ശിവ് വിഹർ തുടങ്ങിയ സ്ഥലങ്ങളിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ തുടങ്ങിയിട്ടുണ്ട്. 106 പേരാണ് ഇതുവരെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഡൽഹി സർക്കാർ പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കൂടാതെ പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ചിലവ് ഡൽഹി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഡൽഹി വഖഫ് ബോർഡും ഡൽഹിയിലെ സിഖ് ഗുരുദ്വാര കമ്മറ്റിയും കലാപബാധിത പ്രദേശങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. മരുന്ന്, റേഷൻ സാധനങ്ങൾ എന്നിവ ക്യാമ്പുകളിൽ ലഭ്യമാണ്.

സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉന്നതതല യോഗം വിളിച്ചു. ലെഫ്. ഗവർണർ അനിൽ ബെയ്ജാലും പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഡെൽഹി സാധാരണ നിലയിലേകെത്തുകയാണ് പോലീസ് വക്താവ് എം.സ് രൺദാവ പറഞ്ഞു.35 ഓളം സമാധാനയോഗങ്ങൾ ചേർന്നു. കലാപത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം രൂപീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ സംഘത്തെ നയിക്കുന്നത്. നാലു ദിവസം നീണ്ടു നിന്ന കലാപവുമായി ബന്ധപ്പെട്ട് 48 എഫ്. ഐ ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബി ജെ പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് പിന്നാലെ കാലാപം പടരുന്നതു തടയാതെ നിഷ്ക്രിയരായി നിന്ന ഡൽഹി പോലീസിനെതിരെ കോടതിയിൽ നിന്നടക്കം വ്യാപകമായ വിമർശനമാണ് ഉയർന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.