Follow the News Bengaluru channel on WhatsApp

ഡൽഹി കലാപത്തിനിരയായവർക്ക് ഓള്‍ ഇന്ത്യ കെഎംസിസി 25 ലക്ഷം രൂപയുടെ ആദ്യഗഡു ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു : ഡൽഹി കലാപത്തിനിരയായവർക്ക് ഓള്‍ ഇന്ത്യ കെഎംസിസി 25 ലക്ഷം രൂപയുടെ ആദ്യഗഡു ധനസഹായം പ്രഖ്യാപിച്ചു. കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഓള്‍ ഇന്ത്യ കെഎംസിസി നേതാക്കൾ വെള്ളിയാഴ്ച രാത്രി ചേർന്ന യോഗത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്.

യോഗത്തിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് നേതാക്കൾ സംബന്ധിച്ചു. അക്രമത്തിനിരയായവരുടെ പുനരധിവാസത്തിനും ഭക്ഷണം വസ്ത്രം വീട്ടുപകരണങ്ങൾ മരുന്നുകൾ തുടങ്ങിയവയ്ക്കാണ് സഹായതുക ചിലവഴിക്കുക. എം കെ നൗഷാദ്, ശംസുദ്ദീൻ അബൂബക്കർ തുടങ്ങിയ ദേശീയ നേതാക്കൾ കലാപ  സ്ഥലത്ത് ക്യാമ്പ് ചെയ്തു ആശ്വാസ പ്രവർത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നൽകും. നേതാക്കളൊടൊപ്പം ബെംഗളൂരു ചെന്നൈ ഡൽഹി കെഎംസിസിയുടെ വളണ്ടിയർമാരും ഇപ്പോൾ ഡൽഹിയിൽ ഉണ്ട്.

മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും വളണ്ടിയർമാരെ നാല് സ്ക്വാഡുകളായി തിരിച്ചു, കലാപ പ്രദേശങ്ങളിലെ ഇരകളെ നേരിൽ കണ്ട് കണക്കെടുത്തതിന്ന് ശേഷം അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുമെന്നു നേതാക്കൾ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.