ആയിരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്‍ഫോസിസിന്റെ സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍; ചെലവിടുന്നത് 20 കോടി

ബെംഗളുരു: സംസ്ഥാനത്തെ ആയിരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസുകള്‍ ആരംഭിക്കാന്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 20 കോടി രൂപ ചെലവിടും. സ്‌കൂളുകളുടെ പട്ടിക പൂര്‍ത്തിയാക്കിയ ശേഷം ഫൗണ്ടേഷനുമായി ധാരണാപത്രം ഒപ്പുവെക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ അധ്യാപകര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സുരേഷ് കുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് സയന്‍സ് വിഷയങ്ങളില്‍ വിദഗ്ധ പരിശീലനം നല്‍കാന്‍ ഇപ്പോള്‍ ഒരു കോടി രൂപ നല്‍കുന്നുണ്ട്. ഇതിന് പുറമേയാണ് പുതിയ വാഗ്ദാനം. ഇത് കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലൈബ്രറി സ്ഥാപിക്കാമെന്നും ഫൗണ്ടേഷന്‍ മന്ത്രിയെ അറിയിച്ചു. പദ്ധതിയുടെ ആസൂത്രണം നടന്നുവരികയാണ്. പ്രാരംഭ പിന്തുണയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്ന് സുധാമൂര്‍ത്തി പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി വിദ്യാഭ്യാസവകുപ്പുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ സഹായം നല്‍കും. ആദ്യഘട്ട പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ ശേഷം കൂടുതല്‍ പിന്തുണ നല്‍കുന്നതിനെ കുറിച്ച് തീരുമാനിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.