തുമകുരു പുള്ളിപ്പുലി ഭീഷണിയില്‍; രണ്ടര വയസുകാരിയെ പുലി കടിച്ചുകൊന്നു

തുമകുരു:ബൈനഹള്ളിയില്‍ രണ്ടര വയസുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു.ഗ്രാമത്തില്‍ ഒറ്റപ്പെട്ട സ്ഥലത്തുണ്ടായിരുന്ന ഫാം ഹൗസിലാണ് സംഭവം നടന്നത്.രാത്രി എട്ട് മണിക്ക് ഫാം ഹൗസിന്റെ മുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി.സമീപത്ത് വളര്‍ത്തുനായയും ഉണ്ടായിരുന്നു. നായയെ പുള്ളിപ്പുലി അക്രമിക്കുന്നതിനിടയില്‍ കുട്ടി പെട്ടതാണ് ദുരന്തത്തില്‍ കലാശിച്ചത്. കുട്ടിയെ പുലി എടുത്തുകൊണ്ടു പോകുകയായിരുന്നു. കടിച്ചുകീറിയ നിലയില്‍ കുട്ടിയുടെ ശരീരം ഫാമില്‍ നിന്ന് 150 മീറ്റര്‍ അകലെ കണ്ടെത്തി.

സംഭവത്തിന് ശേഷം പ്രദേശവാസികള്‍ക്ക് കടുത്ത ഭീഷണിയായിരിക്കുന്ന നാല് പുള്ളിപ്പുലികളെ വെടിവെയ്ക്കാന്‍ വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്ററുടെ അനുമതി തേടിയതായി ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഗിരീഷ് അറിയിച്ചു. തുമകുരവില്‍ ജനങ്ങള്‍ പുള്ളിപ്പുലികളുടെ ഭീഷണിയിലാണ് കഴിയുന്നത്. 2019ല്‍ പുള്ളിപ്പുലി അക്രമിച്ച നാല് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മൂന്ന് പേര്‍ പുള്ളിപ്പുലിയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.