Follow the News Bengaluru channel on WhatsApp

കർണാടക ആർ ടി സി യുടെ സ്ഥിരം യാത്രക്കാർക്കുള്ള പുരസ്ക്കാരം മലയാളിക്ക്

ബെംഗളൂരു : കർണാടക ആർ ടി സി യുടെ അന്തർ സംസ്ഥാന ബസ് സർവ്വീസുകളിൽ ഏറ്റവും തവണ യാത്ര ചെയ്തവർക്കുള്ള പുരസ്ക്കാരം മലയാളി സ്വന്തമാക്കി. ബെംഗളൂരു സീമൻസിലെ ജീവനക്കാരനും നോർത്ത് പറവൂർ സ്വദേശിയുമായ സജിൻ സെബാസ്റ്റ്യനാണ് പുരസ്ക്കാരം നേടിയത്. എച്ച് എ എല്ലിനടുത്ത് താമസിക്കുന്ന സജിൻ ബെംഗളൂരു-എറണാകുളം റൂട്ടിൽ ഇരു ഭാഗങ്ങളിലേക്കുമായി 148 യാത്രകളാണ് നടത്തിയത്‌.

സ്ഥിരം യാത്രക്കാർക്കായി ആർ ടി സി ഇന്നലെ സംഘടിപ്പിച്ച പരിപാടിയിലാണ് പുരസ്ക്കാരം നൽകിയത്. അംബാരി സ്ലീപ്പർ ബസ്സിൻ്റെ ചെറു മാതൃകയും കർണാടക ആർ ടി സി യുടെ ഇഷ്ടമുള്ള റൂട്ടുകളിൽ പോയി മടങ്ങി വരാനുമുള്ള സൗജന്യ പാസുമാണ് സമ്മാനമായി ലഭിച്ചത്. സജിനു പുറമെ ഇരിങ്ങാലക്കുട സ്വദേശിയും ബെംഗളൂരുവിൽ ഐ.ടി ജീവനക്കാരനുമായ കൃഷ്ണപ്രസാദ്, പാലക്കാട് സ്വദേശി പ്രമോദ് കെ എച്ച്, കൽപ്പറ്റ സ്വദേശി ധ്രുവരാജ് എന്നിവരും പട്ടികയിൽ ഉണ്ട്.കെ എസ് ആർ ടി സി യുടെ സെൻട്രൽ ഓഫീസിൽ നടന്ന യോഗത്തിൽ കെ എസ് ആർ ടി സി ഡയറക്ടർ (സെക്യൂരിറ്റി ആൻ്റ് വിജിലൻസ് ) ഡോ. രാംവിലാസ് സേ പാത്ത് പുരസ്ക്കാരങ്ങൾ കൈമാറി

ബെംഗളൂരുവിലും മറ്റു സ്ഥലങ്ങളിലുമായി യാത്ര ചെയ്ത 34 പേരാണ് പട്ടികയിൽ ഇടം പിടിച്ചത്. ജീവനക്കാരുടെ മാന്യമായ പെരുമാറ്റം, സമയനിഷ്ഠ, ആവശ്യത്തിന് സർവ്വീസുകൾ എന്നിവയാണ് കർണാടക എസ് ആർ ടി സിയെ യാത്രക്കാർ തിരഞ്ഞെടുക്കാൻ കാരണമെന്ന് യാത്രക്കാർ പറഞ്ഞു. സർവ്വീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ യാത്രക്കാർ സമർപ്പിച്ചു.

യോഗത്തിൽ പങ്കെടുത്തവർ നിർദ്ദേശങ്ങൾകൊപ്പം അവരുടെ യാത്രാനുഭവങ്ങളും പങ്കുവെച്ചു. ചീഫ് ട്രാഫിക്ക് മാനേജർ പ്രഭാകർ റെഡ്ഡി, ചീഫ് മെക്കാനിക്കൽ എഞ്ചിനീയർ ഡോ. കെ രാമമൂർത്തി, ചീഫ് മെക്കാനിക്കൽ എഞ്ചിനീയർ (പി) ബസവരാജ് എന്നിവർ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.