സ്വാന്തന ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു

ബെംഗളൂരു : സ്വാന്തന ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച സ്വാന്തന ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു. കൊട്ടിഗെ ഹള്ളി എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ടൂർണമെൻ്റിൽ ഇത്തവണ പങ്കെടുത്തത് 43 ടീമുകളാണ്. പെൺകുട്ടികളുടെ വിഭാഗത്തിൽ യു.എഫ്.സി. ബെന്നാർ ഘട ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ പത്തു വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ ടൊർണാഡോ മഹാദേവപുര ഒന്നാം സ്ഥാനവും റോറിംഗ് ടൈഗേഴ്‌സ് വൈറ്റ് ഫീൽഡ് രണ്ടാം സ്ഥാനവും പതിനാല് വയസ്സിൽ താഴെ ആൺകുട്ടികളുടെ വിഭാഗത്തിൽ യു.എഫ്.സി ബെന്നാർഘട്ട ഒന്നാം സ്ഥാനവും നൈസ് നാഗർഭാവി രണ്ടാം സ്ഥാനവും ജനറൽ വിഭാഗത്തിൽ എച്ച് എം എസ് കസവനഹള്ളി ഒന്നാം സ്ഥാനവും വി സി ഇ റ്റി ഫൈറ്റേർസ് വിഘ്നാ നഗർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹിറ മോറൽ സ്കൂളും സ്വാന്തനയും സംയുക്തമായി നടത്തിയ ടൂർണമെൻ്റ് ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായതായി ടൂർണമെൻ്റ് കോർഡിനേറ്റർ ഷറഫ് പി ഇസ്മയീൽ പറഞ്ഞു. സ്വാന്തന ഭാരവാഹികളായ സലാം യാങ്കൺ, സബാഹ് പാടൂർ, റഹീം കലൂർ, ഫൈസൽ കുറ്റിയാടി, അഡ്വ. അബ്ദുൾ റഹ്മാൻ, അഷ്ഫാക്ക് അയ്നോത്ത്, ഷൈൻ മുഹമ്മദ്, എം. എ നജീബ്, നൗഷാദ് സേട്ട്, ഷാം ആൻ, ഷറഫ് കെ ജലാൽ, അംജദ് അലി,മനാസ് കാദിരി,ജപ്പാൻ സലാം എന്നിവർ ടൂർണമെൻ്റിന് നേതൃത്വം നൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.