കർണാടക ഗുരുധർമ പ്രചരണ സഭ മാർച്ച് എട്ടിന് ലോക വനിതാ ദിനാചരണം സംഘടിപ്പിക്കുന്നു

ബെംഗളൂരു : കർണാടക ഗുരുധർമ പ്രചരണ സഭ സംസ്ഥാന സമിതി മാർച്ച് എട്ടിന് ഞായറാഴ്ച ലോക വനിതാ ദിനാചരണം നടത്താൻ തീരുമാനിച്ചു. ബി.ടി.എം ലേ ഔട്ടിലെ വിദ്യാ ജ്യോതി കന്നട ഹൈസ്കൂളിലെ രാധാഹരി ദാസൻ മെമ്മോറിയൽ ഹാളിൽ വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ ജി.ഡി.പി.എസ് സംസ്ഥാന രക്ഷാധികാരി ഡോ. ജീജാ മാധവൻ ഹരിസിങ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് അഡ്വ. ഇ.കെ. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ പിന്നാക്കാവസ്ഥയിലുള്ള സ്ത്രീകൾക്കും വിധവകൾക്കും സാരികൾ വിതരണം ചെയ്യും. സ്ത്രീ ശാക്തീകരണത്തിലെ പ്രതിബന്ധങ്ങൾ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും. ജനറൽ സെക്രട്ടറി മീനാ മഥീൻ നന്ദി പറയും. സംസ്ഥാന സമിതി യോഗത്തിൽ വിവിധ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.