കര്‍ണാടക നായര്‍ സര്‍വ്വീസ് സൊസൈറ്റി മുന്‍ ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന എന്‍ ശിവരാമന്‍ നിര്യാതനായി

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി (കെ എൻ എസ് എസ്) മുൻ ചെയർമാനും കർണാടക എക്സൈസ് ഡിപ്പാർട്ട്മെൻ്റ് റിട്ട. ഡെപ്യൂട്ടി സുപ്രണ്ടുമായ ശിവരാമൻ (78) നിര്യാതനായി. അസുഖത്തെ തുടർന്ന് കുറച്ചു കാലമായി മണിപ്പാൾ ആശുപത്രിയിൽ ചികത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പീനിയ വൈദ്യുതി ശ്മശാനത്തിൽ. കെ.എൻ എസ് എസ് മത്തിക്കര കരയോഗം പ്രസിഡണ്ട്, ജാലഹള്ളി ശ്രീ അയ്യപ്പ എഡ്യുക്കേഷൻ ട്രസ്റ്റ് പ്രസിഡണ്ട്, അയ്യപ്പ ക്ഷേത്രം പ്രസിഡണ്ട്, സ്പ്രിംഗ് വാലി കൾച്ചറൽ അസോസിയേഷൻ പ്രസിഡണ്ട്, മന്നം ക്രെഡിറ്റ് കോർപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്, കെ.എൻ.എസ്.എസ് രക്ഷാധികാരി എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്.
പാലക്കാട് പയില്ലൂർ നീലനാഥ് വീട്ടിൽ എം കണ്ണൻ മേനോൻ്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനാണ്. ഭാര്യ : ജി പ്രേമകുമാരി (റിട്ട. ബെൽ ജീവനക്കാരി ) മക്കൾ : പ്രിയ, പ്രീതി (യു.എസ്.എ). മരുമക്കൾ : ശ്രീകുമാരൻ നായർ, ശരത് കുലാൽ
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.