സര്‍ഗ്ഗാത്മക ജനാധിപത്യത്തിനേ നീതി ലഭ്യമാക്കാനാകൂ : റൈറ്റേഴ്സ് ഫോറം

ബെംഗളൂരു : എല്ലാ പൗരന്മാര്‍ക്കും നീതി ലഭ്യമാകുന്ന ജനാധിപത്യ സംവിധാനത്തില്‍ മാത്രമാണ് കലകളുടെയും സാഹിത്യത്തിന്‍റെയും സര്‍ഗ്ഗാത്മകത പ്രകാശപൂരിതമാവുകയുള്ളൂവെന്ന് പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ആര്‍.കിഷോര്‍ പറഞ്ഞു.. ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആര്‍ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച സര്‍ഗ്ഗാത്മകതയുടെ ജനാധിപത്യം സംവാദം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീനവും മൗലികവുമായ ആശയാവിഷ്കാരത്തിനെ റദ്ദ് ചെയ്യാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. വംശീയ ഉന്മൂലനത്തിന് പദ്ധതികളാവിഷ്കരിക്കുന്ന ഫാസിസത്തിന് സര്‍ഗാത്മകതയെ സഹിഷ്ണുതയോടെ പൊറുപ്പിക്കാനാകില്ലെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നുവെന്ന അഭിപ്രായം സംവാദത്തില്‍ ഉയര്‍ന്നു .ബഹുസ്വരതയോടുള്ള വെല്ലുവിളിയും ജനാധിപത്യത്തെ തകര്‍ക്കുകയും ചെയ്യുന്ന ഭരണഘടനാ ലംഘനത്തെ ചെറുത്ത് തോല്പിക്കണമെന്ന് ആഹ്വാനം ചെയ്തു. റൈറ്റേഴ്സ് ഫോറം പ്രസിഡന്‍റ് ടി.എ.കലിസ്റ്റസ് അധ്യക്ഷതവഹിച്ചു. പ്രമുഖ എഴുത്തുകാരായ സുധാകരന്‍ രാമന്തളി, സതീഷ് തോട്ടശ്ശേരി, ബി.എസ്.ഉണ്ണികൃഷ്ണന്‍,ടി.എം ശ്രീധരന്‍, തങ്കച്ചന്‍ പന്തളം, ആര്‍.വി.ആചാരി,എന്‍.ആര്‍.ബാബു,പൊന്നമ്മദാസ്,അനില്‍ മിത്രാനന്ദപുരം, കെ.വി.പി.സുലൈമാന്‍, അനീസ് അലി, ഡോ:പദ്മനാഭന്‍,ശംസുദ്ദീന്‍ കൂടാളി, മുഹമ്മദ് കുനിങ്ങാട് എന്നിവര്‍ സംസാരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.