Follow the News Bengaluru channel on WhatsApp

തെലങ്കാന സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു : സംസ്ഥാനത്ത് 284 പേർ നിരീക്ഷണത്തിൽ

ബെംഗളൂരു : കർണാടകയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 284 പേർ വീടുകളിൽ നിരീക്ഷണത്തിലാണെന്ന് കർണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം തെലങ്കാന സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  മുൻകരുതൽ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി ബി. ശ്രീരാമുലുവിൻ്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗം ചേർന്നു. വിമാനത്താവളങ്ങളിലും തുറുമുഖങ്ങളിലും മുൻകരുതൽ എടുത്തിട്ടുണ്ട്. പത്ത് ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്.തെലുങ്കാന സ്വദേശിയായ ഇരുപത്തിയഞ്ചുകാരൻ്റെ രക്ത പരിശോധനയിൽ കൊറോണയാണെന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഇയാൾ ബെംഗളൂരുവിൽ സോഫ്റ്റ് വെയർ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. കമ്പനിയിലെ ജോലിയുടെ ഭാഗമായി കഴിഞ്ഞ മാസം ഇരുപതിന് ദുബായിൽ പോയിരുന്നു. അവിടെ നിന്നും തിരിച്ചത്തിയതോടെ രോഗ ലക്ഷണങ്ങൾ പ്രകടമാക്കുകയായിരുന്നു.തിരിച്ചെത്തി രണ്ടു ദിവസം ബെംഗളൂരുവിൽ ജോലി ചെയ്ത ഇയാൾ പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന് അപ്പോള ആശുപത്രിയിലെ ഒ.പി.യിൽ ചികിത്സ തേടിയിരുന്നു. പനി കുറയാതിരുന്നതിനാൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ കണ്ടെത്തിയത്.

കേരളത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അതിർത്തി പ്രദേശങ്ങളായ ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക്, ചിക്കമഗളൂരു, മൈസൂർ എന്നിവടങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു.അടുത്ത ദിവസങ്ങളിലായി വിദേശ രാജ്യങ്ങൾ സന്ദർശിച്ചവർ എന്തെങ്കിലും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിച്ച് മുൻ കരുതൽ കൈ കൊള്ളേണ്ടതാണെന്ന് ആര്യോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.