Follow the News Bengaluru channel on WhatsApp

മലയാളം മിഷൻ പ്രവേശനോത്സവവും ഭാഷാദിനാചാരണവും

ബെംഗളൂരു : രാജരാജേശ്വരിനഗർ സ്വർഗ്ഗറാണി ഇടവകയിലെ യങ് കപ്പിൾസ് അപ്പൊസ്റ്റലേറ്റിന്റെ നേതൃത്തിൽ നടത്തി വരുന്ന സ്വർഗ്ഗറാണി മലയാളം മിഷൻ സ്റ്റഡി സെന്ററിന്റെ പുതിയ കണിക്കൊന്ന ക്‌ളാസിലേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവവും മാതൃഭാഷാദിനാചരണവും ഞാറാഴ്ച നടന്നു. സ്വർഗ്ഗറാണി ഫൊറോന ചർച്ച് വികാരി ഫാദർ തോമസ്‌ കൊച്ചുപുത്തൻപുരക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മലയാളം മിഷൻ കർണ്ണാടക കോഡിനേറ്റർ ബിലു സി നാരായണൻ ഉത്ഘാടനം ചെയ്തു. മലയാളം  മിഷൻ കർണ്ണാടക ചാപ്ടർ  പ്രസിഡന്റ് ദാമോദരൻ ഭാഷാപ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്ത് ആദ്യ ക്ലാസ് നടത്തി. സ്വർഗ്ഗറാണി സ്കൂൾ മാനേജർ സിസ്റ്റർ ഇമ്മാക്കുലേറ്റ്, പ്രിൻസിപ്പൽ സിസ്റ്റർ ടാനിയ, മലയാളം മിഷൻ വെസ്റ്റ് കോഡിനേറ്റർ ജിസോ ജോസ്‌, സെന്റർ കോഡിനേറ്റർ ജോമി തെങ്ങനാട്ട്, വൈ സി എ പ്രസിഡന്റ് അജോ കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മലയാളം അധ്യാപികമാരായ ത്രേസ്യാമ്മ ടീച്ചർ, ആശ സജി, പ്രിയ ഷൈജൻ എന്നിവരെ ആദരിച്ചു. പുതിയ കുട്ടികളുടെ സ്വാഗത.ചടങ്ങും, സൂര്യകാന്തി കുട്ടികളുടെ കേരളത്തനിമായർന്ന കലാപരിപാടികളും നടത്തി.എല്ലാ ശനിയാഴ്ചയും 5 മണി മുതൽ ആണ് മലയാളം ക്ലാസുകൾ നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 98861 90241

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.