Follow the News Bengaluru channel on WhatsApp

കർണാടക ബജറ്റ് : പെട്രോൾ, ഡീസൽ, മദ്യം വില കൂടും

ബെംഗളൂരു : യെദിയൂരപ്പ സർക്കാറിൻ്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ നികുതി നിരക്കിൽ വൻവർദ്ധനയാണ് ബജറ്റിൽ നിർദ്ദേശിച്ചിരിക്കുന്നത്. സാധാരണക്കാരൻ്റെ കീശ കാലിയാക്കുന്ന നികുതി വർദ്ധനവ് ഏപ്രിൽ ഒന്നു മുതലാണ് നിലവിൽ വരുന്നത്. പെട്രോൾ, ഡീസൽ, ഇന്ത്യന്‍ നിര്‍മ്മിത വിദേശ  മദ്യം എന്നിവക്ക് വിലകൂടും. ഡീസലിന് 21 ശതമാനത്തിൽ നിന്ന് 24 ശതമാനമാക്കി നികുതി ഉയർത്തി. പെട്രോളിന് നിലവിലുണ്ടായിരുന്ന 32 ശതമാനത്തിൽ നിന്ന് 35 ശതമാനമായിയി നികുതി വർദ്ധിപ്പിച്ചു. അതായത് പെട്രൊളിന് 1.6 രൂപയും, ഡീസലിന് 1.59 രൂപയും വർദ്ധിക്കും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനുള്ള എക്സൈസ് തീരുവ ആറ് ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്.
പുതിയ അപ്പാർട്ട്മെൻറുകളും ഫ്ലാറ്റുകൾക്കും നിലവിലുള്ള സ്റ്റാമ്പ് ഡ്യൂട്ടിയായ അഞ്ച് ശതമാനത്തിൽ നിന്നും രണ്ടു ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ബെംഗളൂരു നഗര വികസനത്തിനായി വരുന്ന സാമ്പത്തിക വർഷത്തേക്ക് 8772 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായുള്ള അടിസ്ഥാന വികസനത്തിന് ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. കാർഷിക കടങ്ങളും, പിഴയും എഴുതി തള്ളാനും ബജറ്റിൽ നിർദ്ദേശങ്ങളുണ്ട്. 9 2000 കർഷകർക്ക് ഇതിൻ്റെ നേരിട്ടുള്ള ഗുണം ലഭിക്കും.
മഹദായി നദി ജലം ഉപയോഗിച്ചുള്ള കലസ – ബന്ദൂരി പദ്ധതിക്ക് 500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.പുതിയ മെട്രോ പാതകൾ ഈ വർഷം കമ്മീഷൻ ചെയ്യും. മൈസൂർ റോഡ് -കെങ്കേരി , കനകപുര റോഡ്- അഞ്ജന പുര ടൗൺഷിപ്പ് എന്നി റൂട്ടുകളിലായി 12.8 കിലോമീറ്റർ മെട്രോ പാതയാണ് കമ്മീഷൻ ചെയ്യുന്നത്. 24 മെട്രോ സ്‌റ്റേഷനുകളിൽ റോഡിന് മുകളിലായി നടപ്പാലങ്ങൾ പണിയും. സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ കെ ആർ പുരം ഹെബ്ബാൾ വഴി എയർപോർട്ടിലേക്ക് മെട്രോ പാത നിർമ്മിക്കും.സബർബൻ പദ്ധതിക്കായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.ബെംഗളൂരു നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഭൂഗർഭ പാർക്കിംഗ് സംവിധാനങ്ങൾ ആരംഭിക്കും. മലിനജല സംസ്കരണം പ്ലാൻ്റുകൾ ആധുനീകരിക്കാൻ 1000 കോടി വകയിരുത്തിട്ടുണ്ട്. തടാക നവീകരണത്തിന് 100 കോടിയും തിരക്കേറിയ 12 ജംഗ്ഷനുകളിലെ റോഡ് വികസനത്തിന് 500 കോടിയും നീക്കിവെച്ചിട്ടുണ്ട്. നഗരത്തിൽ പുതുതായി നാല് വൈദ്യുതി ശ്മശാനങ്ങൾ ആരംഭിക്കും.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ കൃത്രിമ ബുദ്ധിഗവേഷണ കേന്ദ്രത്തിന് 600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രവീന്ദ്ര കലാക്ഷേത്രം മാതൃകയിൽ നാല് ഓഡിറ്റോറിയങ്ങൾ പുതുതായി ആരംഭിക്കും. ഐ എസ് ആർ ഒ, എച്ച് എ എൽ എന്നിവക്ക് 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്.സർക്കാർ ഓഫീസുകൾ സ്ത്രീ സൗഹൃദമാക്കും. ഇതിൻ്റെ ഭാഗമായി തിരഞ്ഞടുത്ത ഓഫീസുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ചൈൽഡ് കെയർ സെൻറ്ററുകൾ ,വിശ്രമമുറികൾ, സാനിറ്ററി നാപ്കിൻ സിസ്പെൻസറുകൾ എന്നിവ ഒരുക്കും.കേന്ദ്ര സർക്കാർ വിഹിതം വെട്ടി കുറച്ച താണ് നികുതി വർദ്ധനക്ക് കാരണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. കഴിഞ്ഞ കേന്ദ്ര ബജറ്റ്‌ പ്രകാരം പുതിയ സാമ്പത്തിക വർഷത്തിലെ കേന്ദ്ര വിഹിതത്തിൽ 8887 കോടി രൂപയുടെ കുറവുണ്ട്. ഇതു മറികടക്കാനാണ് നികുതി വർദ്ധനയെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.