കൊറോണ നിയന്ത്രണം; ബയോമെട്രിക് ഹാജര്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍


ബെംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോര്‍പ്പറേറ്റ്, ഐടി കമ്പനികളിലും ഓഫീസുകളില്‍ ബയോമെട്രിക് ഹാജര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകര്‍ പറഞ്ഞു.സംസ്ഥാനത്ത് വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഇന്നലെ സര്‍ക്കാരിനുവേണ്ടി ഐടി കമ്പനികളുമായി സംസാരിച്ചു, വരുംദിവസങ്ങളില്‍ നിര്‍ദേശം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ ഓഫീസുകളിലെ ബയോമെട്രിക് ഹാജര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കര്‍ണാടകയില്‍ ഇതുവരെ ഒരു കേസ് പോലും തിരിച്ചറിഞ്ഞിട്ടില്ലെന്നും അത്രത്തോളം തങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമായി എടുക്കുകയാണെന്നും സുധാകര്‍ പറഞ്ഞു.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഗ്രാമങ്ങളില്‍ നിന്ന് സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലേക്ക് എല്ലാ തലങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സജീവമാക്കിയിട്ടുണ്ട്.എല്ലാ ജില്ലയിലും ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.’ഞങ്ങള്‍ ആളുകള്‍ക്ക് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാന്‍ ഞങ്ങള്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.