ആറ്റുകാല്‍ പൊങ്കാല ഇന്ന് : ബെംഗളൂരുവില്‍ വിപുലമായ ഒരുക്കങ്ങളോടെ ക്ഷേത്രങ്ങളും സംഘടനകളും


ബെംഗളൂരു : ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ബെംഗളൂരുവില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ക്ഷേത്രങ്ങളും സംഘടനകളും. ഇന്നു വിത്യസ്ത ഇടങ്ങളിലായി ഭക്ത ജനങ്ങള്‍ക്ക് പൊങ്കാല ഇടാനുള്ള സൗകര്യങ്ങള്‍ ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പൊങ്കാല സമര്‍പ്പണത്തോടൊപ്പം വിവിധ പൂജകളും സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്.
ജാലഹള്ളി എം ഇ എസ് റോഡിലുള്ള മൂത്യാലമ്മ ദേവി ക്ഷേത്രാങ്കണത്തിൽ വച്ച് ആറ്റുകാൽ പൊങ്കാല 09ന് പുലർച്ചെ 4 മണി മുതൽ മഹാഗണപതി ഹോമത്തോട് വിശേഷാൽ പൂജകൾക്ക് ആരംഭമാകും , ദേവി പൂജ , സഹസ്രനാമ അർച്ചന എന്നിവ ഉണ്ടായിരിക്കും , തുടർന്ന് രാവിലെ 10 മണി മുതൽ പൂലൂർ ശ്രീധരൻ നബൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നുകൊണ്ട് പൊങ്കാല അടുപ്പുകളിലേക്ക് പകർന്ന് നൽകി പരിപാടിക്ക് തുടക്കമാകും സ്ത്രീ ശക്തിയുടെ നേതൃത്വത്തിൽ ഭക്തി ഗാനാലാപനം, അന്നദാനം എന്നിവ നടക്കും , പൊങ്കാലയ്ക്ക് ആശംസകൾ അർപ്പിച്ചുകെണ്ടു രാജരാജേശ്വരി നഗർ എം.എല്‍.എ. മുനിരത്നാ, ബി.ബി.എം.പി. കോർപറേറ്റർ മമത വാസു , വെങ്കടേഷ് കോർപറേറ്റർ , മുൻ കോർപറേറ്റർ BR നഞ്ചുണ്ടപ്പ , എന്‍.എസ്.എസ്. കർണാടക ചെയർമാൻ R.വിജയൻ നായർ , ജനറൽ സെക്രട്ടറി K രാമകൃഷ്ണൻ , ട്രെഷരാർ P M ശശീന്ദ്രൻ പൊങ്കാല കൺവീനർ ശ്രീധരൻ നായർ , C V നായർ , വേണുനാഥൻ പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കും , പൊങ്കാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഔട്ടർ റിംഗ് റോഡിൽ BEL സൈർക്കിലിനടുത്തുള്ള രാജൻ ബേക്കറി ബസ്റ്റോപ്പിൽ എത്തിച്ചേരുക, പൊങ്കാല അർപ്പിക്കുന്നതിനുള്ള വിറകും മറ്റു പൂജ സാധനങ്ങളും ക്ഷേത്രാങ്കണത്തിൽ ലഭിക്കുന്നതാണ് ആയിരത്തോളം പേർക്ക് പൊങ്കാല അർപ്പിക്കുവാൻ സൗകര്യം സംഘടക സമിതി ഒരുക്കിയിട്ടുണ്ട് , നൻമ അസോസിയേഷന്റെ നേതൃത്വത്തിൽ സംഭരവും , കുടിവെള്ള വിതരണവും നടക്കും. പ്രസിഡന്റ് ധനേഷ് കുമാർ , സെക്രട്ടറി മുരളീമോഹൻനംബിയാർ , ട്രെഷറർ ജിതേന്ദ്ര C നായർ, P R ഉണ്ണികൃഷ്ണൻ നായർ ,ശ്രീധരൻ നായർ, സുരേഷ് G നായർ , വിക്രമൻ പിള്ള ,PK മുരളീധരൻ , E രാമൻ നായർ , R ആനന്ദൻ , സന്തോഷ് കുമാർ ,കെ കൃഷ്ണൻ കുട്ടി ,ജയപാലൻ , തനൂജ V പിള്ള ,വിമല നായർ , വിജയലക്ഷ്മി , ഷീബ ആനന്ദൻ ,പുഷ്പ ധനേഷ് , എന്നിവർ പൊങ്കാലയ്ക്ക് നേതൃത്വം നൽകും, കൂടാതെ അതേ ദിവസം പൊങ്കാല കൂപ്പണുകൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതാണ് .
ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മൈലസാന്ദ്ര, സർജാപുര ഗുരുക്ഷേത്രാങ്കണളിൽ തിങ്കളാഴ്ച ആറ്റുകാലമ്മക്ക് പൊങ്കാല സമർപ്പിക്കുന്നതിനുള്ള ഒരുക്കം പൂർത്തിയായി. പൊങ്കാല സമർപ്പിക്കാനാഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ സമിതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.ഫോൺ: 08025510277, 25548133
എസ് എൻ ഡി പി യോഗം ബെംഗളുരു യൂണിയന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മാർച്ച് 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തമ്മനഹള്ളി ശ്രീനാരായണ നഗറിൽ നടക്കും. പൊങ്കാലയ്ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഏര്പ്പെടുത്തിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.