Follow the News Bengaluru channel on WhatsApp

കൊറോണ : മംഗളൂരുവിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന ആൾ മുങ്ങി

മംഗളൂരു : കൊറോണ വൈറസ് ബാധ ഉണ്ടെന്ന സംശയത്തിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന ആൾ ആശുപത്രിയിൽ നിന്നും മുങ്ങി. മംഗലാപുരം വെൻലോക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 35 കാരനാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇന്നു പുലർച്ചെ കടന്നു കളഞ്ഞത്. ദുബായിൽ നിന്നും ഞായറാഴ്ച വൈകുന്നേരത്തോടെ മംഗലാപുരം വിമാനത്താവളത്തിലെത്തിയ ഇയാൾക്ക് പനിയടക്കമുള്ള ചില ആരോഗ്യ പ്രശ്നങ്ങളുള്ളതായി ശ്രദ്ധയിൽ പെട്ടതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഇയാളുടെ രക്തവും ശരീര ശ്രവങ്ങളും അടക്കം പരിശോധനക്കയച്ചിരുന്നു. എന്നാൽ ഇതിനിടയിൽ ഇയാളുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കുകയും ഇയാളെ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും ആശുപത്രി അധികൃതർ അതു നിരസിച്ചിരുന്നു. ഇതിനിടക്കാണ് ഇന്നു പുലർച്ചയോടെ ഇയാളെ കാണാതാവുന്നത്.

ആശുപത്രി അധികൃതർ മംഗലാപുരം സൗത്ത് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടാതെ തീരദേശ ജില്ലകളിൽ പോലിസ് ഹൈ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.