അന്ധവിശ്വാസങ്ങൾക്കാധാരം ശാസ്ത്ര ബോധമില്ലായ്മ : ഡോ. നരേന്ദ്ര നായിക്

ബെംഗളൂരു : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മുഖ്യ കാരണം ശാസ്ത്ര ബോധമില്ലായ്മയാണെന്നും ശാസ്ത്ര മനോവൃത്തിയും, സ്വതന്ത്ര ചിന്തയുമില്ലാത്തവർ നിയമ നിർമ്മാണ സഭയിലുളളിടത്തോളം അന്ധവിശ്വാസ നിർമ്മാർജ്ജന ബിൽ വെറും സ്വപ്നം മാത്രമായിരിക്കുമെന്നും ഡോ. നരേന്ദ്ര നായിക് പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രമുഖ ശാസ്ത്ര പ്രചാരക സംഘടനയായ എസ്സെൻസ് ഗ്ലോബൽ റിനയസൻസ് – 20 എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാറിൽ ആധുനിക അന്ധവിശ്വാസങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച രാവിലെ ഇ സി.എ ഹാളിൽ നടന്ന സെമിനാറിൽ ഡോ. നരേന്ദ്ര നായിക്, ഡോ. സുശി, ആര്‍ വി ആചരി, പ്രൊഫ. സബ്യ സാചി ചാറ്റർജി, അഡ്വ. പ്രസന്ന, ശ്രീമതി രേവതി സജീവ്, അഡ്വ സുചിത്ര, അംബർ നാഥ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
കോവിഡ് 19 ഭീതി പടർത്തുന്ന സാഹചര്യത്തിൽ അതിനെതിരെയുള്ള ബോധ വൽക്കരണവും സുരക്ഷാ ക്രമീകരണങ്ങളും സെമിനാറിന്റെ ഭാഗമായി നടത്തിയത് പ്രത്യേകം ശ്രദ്ധേയമായി. ബാംഗ്ളൂരിലെ സാസ്കാരിക പ്രമുഖരും ശാസ്ത്ര വിദ്യാർത്ഥികളുമടക്കം 150 ഓളം പേർ സെമിനാറിൽ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.