Follow the News Bengaluru channel on WhatsApp

അവധി കഴിഞ്ഞ് ബെംഗളൂരിലേക്കുള്ള മടക്കയാത്രയിൽ മലയാളി ബസ്സിൽ വെച്ചു മരണപ്പെട്ടു

ബെംഗളൂരു : നാട്ടിൽ നിന്നും അവധി കഴിഞ്ഞ് ബെംഗളൂരിലേക്കുള്ള മടക്കയാത്രയിൽ മലയാളി ബസ്സിൽ വെച്ചു മരണപ്പെട്ടു. മലപ്പുറം പുത്തൂർ പള്ളിക്കൽ സ്വദേശിയും മാർത്തഹള്ളിയിൽ ഹോട്ടൽ ജീവനക്കാരനുമായ അബ്ദുൾ ലത്തീഫാണ് (51) മരിച്ചത്. ഞായറാഴ്ച രാത്രി കോഴിക്കോടു നിന്നും ബെംഗളൂരുവിലേക്ക് സ്വകാര്യ സ്ലീപ്പർ ബസ്സിൽ പുറപ്പെട്ട ഇദ്ധേഹത്തെ, ബസ്സ്‌ രാവിലെ ബെംഗളൂരുവിലെത്തിയിട്ടും  ഉണരാത്തതിനാല്‍ ബസ്സ്‌ ജീവനക്കാര്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്. ബസ്സ്  ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു കെ എം സി സി പ്രവർത്തകര്‍ സ്ഥലത്തെത്തുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ബന്ധുക്കൾ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ നിന്നും  പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നു രാത്രിയോടെ നാട്ടിലേക്കു കൊണ്ടു പോകും. പുത്തൂർ പള്ളിക്കൽ  സലഫി മസ്ജിദിൽ ഖബറടക്കും. ഭാര്യമാർ: ഹബീബ(മഹാരാഷ്ട്ര), ഹസീന. മക്കൾ : റഫീഖ്, സൽമാൻ, മുഹമ്മദ് ലബീൽ, ലിസ്ന മോൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.