Follow the News Bengaluru channel on WhatsApp

വനിതാ ദിനം ആഘോഷിച്ചു

ബെംഗളൂരു : അന്താരാഷ്ട്ര വനിതാദിനം മലയാളി സംഘടനകള്‍ സമുചിതമായി ആചരിച്ചു. സെമിനാറുകള്‍ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കല്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ ദിനാചരണത്തിന്‍റെ ഭാഗമായി നടത്തപ്പെട്ടു.

കേരള സമാജം ബാംഗ്ലൂർ സിറ്റി സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിത ദിനാഘോഷവും കുടുംബ സംഗമവും ക്രിസ്ത വിദ്യാലയം എസ് ജി പാളയയിൽ നടത്തി. ലേഡീസ് വിംഗ് ചെയർ പേഴ്സൺ ശ്രിമതി ഓമന കുര്യൻ അധ്യക്ഷത വഹിച്ചു.  സാമൂഹ്യ പ്രവർത്തക കവിത റെഡ്‌ഡി സമ്മേളനം ഉൽഘാടനം ചെയ്തു. സ്ത്രീ ശാക്തികരണത്തെകുറിച്ചും സ്ത്രീ സുരക്ഷയുടെ ആവശൃകതയെകുറിച്ചും അവർ സംസാരിച്ചു ഡോ. അഞ്ജന  വിശിഷ്ടാതിഥിയായി. ആരോഗ്യം സംരക്ഷണത്തെ കുറിച്ചു ഡോ.അഞ്ജന സംസാരിച്ചു.  വനിത വിഭാഗം കൺവീനർ സനിജ  ശ്രീജിത്ത്‌, സീമ സരോജ, വിനേഷ്, ശ്രീജിത്ത്‌, ലിന്റൊ, രാജൻ, സുനിൽ തോമസ്  തുടങ്ങിയവർ ആശംസകൾ നേർന്നു.

കെ എൻ എസ് എസിന്റെ വിവിധ കരയോഗങ്ങളുടെ നേതൃത്വത്തില്‍ ലോക വനിതാ ദിനം ആഘോഷിച്ചു. ഇന്ദിരാനഗർ കരയോഗം മഹിളാവിഭാഗം മാതൃശക്തി, മഹാദേവപുര മഹിളാ വിഭാഗം പ്രഗൽഭ, വിവേകനഗർ കരയോഗം മഹിളാവിഭാഗ ത്രിവേണി, എം എസ് നഗർ കരയോഗം മഹിളാവിഭാഗം ജനനി എന്നിവിടങ്ങളില്‍ വിപുലമായ രീതിയില്‍ മഹിളാദിനം ആഘോഷിച്ചു. കെ എൻ എസ് എസ് ജയമഹൽ കരയോഗം മഹിളാവിഭാഗം ജ്യോതിയുടെ നേതൃത്വത്തിൽ നടന്ന ലോക വനിതാ ദിനാഘോഷം കാവൽസാന്ദ്ര ചിൽഡ്രൻസ് ഹോമിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു.

കൈരളി കലാ സമിതിയുടെ നേതൃത്വത്തിൽ വനിതാ ദിനം ആചരിച്ചു. എച്ച് എ എൽ വിമാനപുര കൈരളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എച്ച് എ എൽ ബാംഗ്ലൂർ ഫാമിലി വെൽഫെയർ അസോസിയേഷൻ മുഖ്യ രക്ഷാധികാരി നിള മാധവൻ മുഖ്യാതിഥി ആയിരുന്നു. ചലചിത്ര നടി ശ്രീലത നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. ബിന്ദു രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സുധാകരൻ രാമന്തളി, പി.കെ. സുധീഷ്, എന്നിവർ സംസാരിച്ചു. ശോഭന ബാലചന്ദ്രൻ നന്ദി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി സാംസ്കാരിക സന്ധ്യ അരങ്ങേറി.
എസ് എൻ ഡി പി യൂനിയൻ ബി. ജി. റോഡ് ശാഖ വനിതാ ദിനം ആഘോഷിച്ചു. ആരാധന സ്കൂളിലെ അധ്യാപിക വിദ്യാ ടീച്ചറെ ചടങ്ങിൽ ആദരിച്ചു. ലത വിജയൻ. രജനി വിജയൻ, മോഹനൻ ഉദയഗിരി എന്നിവർ നേതൃത്വം നൽകി.
ഗുരു ധര്‍മ്മ പ്രചാരണ സമിതി  ബാഗ്ലൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നോർത്ത്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാദിനാഘോഷം ഡി വൈ എസ്.പി, ഡോക്ടർ ഗണ  ഉൽഘാടനം ചെയ്തു  കവിതാരവീന്ദ്രന്‍, സുഗുണാ സുഭാഷ് എന്നിവര്‍ സംസാരിച്ചു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.