Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ ആറ്റുകാല്‍ പൊങ്കാല ആഘോഷിച്ച് ഭക്തജനങ്ങള്‍

ബെംഗളൂരു : ബെംഗളൂരുവില്‍ ആറ്റുകാല്‍ പൊങ്കാല ആഘോഷിച്ച് ക്ഷേത്ര സമുദായ സാംസ്കാരിക സംഘടനകള്‍. വിവിധ ഇടങ്ങളിലായി ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് പൊങ്കാല സമര്‍പ്പിച്ചത്. പൊങ്കാല സമര്‍പ്പണത്തോടൊപ്പം വിവിധ പൂജകളും സാംസ്കാരിക പരിപാടികളും നടന്നു.

കെ എൻ എസ് എസ് കരയോഗങ്ങള്‍

കെ എൻ എസ് എസ് മത്തിക്കരെ കരയോഗത്തിന്റെ അധീനതയിലുള്ള സോമഷെട്ടിഹള്ളി   ആറ്റുകാൽ  ദേവി ക്ഷേത്രത്തിൽ ആയിരങ്ങൾ പൊങ്കാല മഹോത്സാവത്തിൽ പങ്കെടുത്തു. രാവിലെ 5 .30 നു നിർമ്മാല്യം, ഗണപതിഹോമം, വിശേഷാൽ അർച്ചനകൾ, വിവിധ പറ സമർപ്പണങ്ങൾ തുടങ്ങിയ വഴിപാടുകൾ നടന്നു. കൃത്യം 10 .20 നു പൊങ്കാല അടുപ്പിൽ തിരി പകർന്നു. ശ്രീ ശ്രീ രവി ശങ്കർ ആശ്രമത്തിലെ രാധാകൃഷ്ണ നായകും സംഘവും അവതരിപ്പിച്ച ഭക്തി ഗാനസുധ അരങ്ങേറി. ജാലഹള്ളി വാദ്യ കല കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേളം ഉണ്ടായിരുന്നു. പൊങ്കാല തളിക്കലിന് ശേഷം മഹാ അന്നദാനം ഉണ്ടായിരുന്നു. ഭക്തർക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും ക്ഷേത്രത്തിലെത്തി ചേരുന്നതിനും, പോകുന്നതിനും വാഹന സൗകര്യം ഏർപ്പെടുത്തി. കെ എൻ എസ് എസ് ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ.മനോഹര കുറുപ്പ് , പി ആർ ഓ സി.ജി.ഹരികുമാർ, ബെനവലന്റ് ഫണ്ട് പ്രസിഡന്റ് കേശവ പിള്ള, കൺവീനർ ഓ കെ മുകുന്ദൻ  തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ക്ഷേത്ര പ്രസിഡന്റ് ശ്രീകുമാർ കുറുപ്പ്, സെക്രട്ടറി ടി.ദാസ്, ട്രെഷറർ ഇ.ജയരാജ്, വൈസ് പ്രസിഡന്റ് കെ കെ പി കുറുപ്പ്., കൺവീനർ മാരായ സുബ്രമണ്യൻ പിള്ള, വിശ്വനാഥൻ പിള്ള, വിജയകുമാർ , ബോർഡ് അംഗം മോഹൻ ദാസ്, മഹിളാ പ്രസിഡന്റ് വിജയ ലക്ഷ്മി, സെക്രട്ടറി കെ വി തങ്കമണി, ജോയിന്റ് സെക്രട്ടറി സംഗീത ശ്രീകുമാർ, യുവജന വിഭാഗം സെക്രട്ടറി അരുണിമ ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ക്ഷേത്ര മേൽശാന്തി ശിവരാമൻ എമ്പ്രാന്തിരി, മനോഹരൻ എമ്പ്രാന്തിരി, വെങ്കട്ടരാമൻ തുടങ്ങിയവർ കാർമികത്വം വഹിച്ചു. പൊങ്കാല മഹോത്സാവത്തിനു മുന്നോടിയായി 8 -)൦ തീയതി ശ്രുതി ഓർക്കസ്ട്ര യുടെ നേതൃത്വത്തിൽ ഗാനമേളയുണ്ടായിരുന്നു. ക്രിസ്റ്റൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ലത നമ്പൂതിരി മുഖ്യാതിഥി ആയിരുന്നു.

ശ്രീനാരായണ സമിതി

ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ മൈലസാന്ദ്രയില്‍ നടന്ന പൊങ്കാല

ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ മൈലസാന്ദ്ര, സർജാപുര ക്ഷേത്രങ്ങളിൽ പൊങ്കാല സമർപ്പണം നടത്തി. സമിതി പ്രസിഡണ്ട് കെ സി രാജൻ, ജനറൽ സെക്രട്ടറി കെ കെ പ്രദീപ്, ജോയിൻ്റ് ട്രഷറർ ടി എൻ പുഷ്പനാഥ്, വൈസ് പ്രസിഡണ്ട് എസ് മനോജ് എന്നിവർ പൊങ്കാല ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. മൈല സാന്ദ്രയിൽ വിപിൻ ശാന്തി, സുജിത്ത് ശാന്തി, സർജാ പുര ശ്രീ നാരായണ നഗറിൽ അധീഷ് ശാന്തിയും മുഖ്യ കാർമികത്വം വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ എം, കെ. രാജേന്ദ്രൻ, സന്ദീപ് ശിവറാം, ജോയിൻ്റ് സെക്രട്ടറിമാരായ സുമേഷ് കുമാർ, സി.കെ കിഷോർ, കെ ഹരിദാസൻ മറ്റു സമിതി ഭാരവാഹികൾ പൊങ്കാല സമർപ്പണത്തിന് നേതൃത്വം കൊടുത്തു  

എൻ എസ് എസ് കരയോഗങ്ങൾ

എൻ എസ് എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രസന്നിധിയിൽ വച്ചു ആറ്റുകാൽ പൊങ്കാല മഹോത്സവത്തില്‍ നിന്ന്

എൻ എസ് എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രസന്നിധിയിൽ വച്ചു ആറ്റുകാൽ പൊങ്കാല മഹോത്സവം നടന്നു, പുലർച്ചെ 4 മണിമുതൽ പ്രതേക പൂജകൾക്ക് ശേഷം രാവിലെ 10.20 ന് പൂലൂർ ശ്രീധരൻ നബൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നുകൊണ്ട് പൊങ്കാല അടുപ്പുകളിലേക്ക് പകർന്ന് നൽകി പൊങ്കാലക്ക് തുടക്കമായി ഉച്ചയ്ക്ക് 12 മണിക്ക് തീർത്ഥം തളിച്ചു പൊങ്കാല ദേവിക്ക് സമർപ്പിച്ചു , രാജരാജേശ്വരി നഗർ എം എൽ എ മുനിരത്നം, പൊതുപ്രവർത്തക സുനന്ദ ,എൻ എസ് എസ് കർണാടക ചെയർമാൻ ആർ വിജയൻ നായർ , വൈസ് ചെയർമാൻ ബിനോയ് എസ് നായർ , ജനറൽ സെക്രട്ടറി കെ.രാമകൃഷ്ണൻ , ട്രഷറാർ പി ഏം ശശീന്ദ്രൻ , ജോയിന്റ് ട്രെഷറർ പി.കെ മുരളീധരൻ ,വേണുനാഥൻ പിള്ള എന്നിവർ പൊങ്കാലയ്ക്ക് ആശംസകൾ അർപ്പിച്ചു ,800ൽ അധികം വനിതകൾ പൊങ്കാല അർപ്പിച്ചു , ശേഷം അന്നദാനവും നടന്നു പരിപാടിക്ക് കരയോഗം പ്രസിഡൻറ് ധനേഷ്‌കുമാർ , കരയോഗം സെക്രട്ടറി മുരളിമോഹൻ നംബിയാർ , ട്രെഷറർ ജിതേന്ദ്ര സി നായർ, പൊങ്കാല കൺവീനർ ശ്രീധരൻ നായർ ,ഇ.രാമൻ നായർ, സുരേഷ് ജി നായർ, , പി ആർ ഉണ്ണികൃഷ്‍ണൻ നായർ , മുരളീധരൻ, വിക്രമൻ പിള്ള, ആർ ആനന്ദൻ ,ജയപാലൻ , കെ കൃഷ്ണൻ കുട്ടി ,സന്തോഷ് കുമാർ , തനൂജ വി പിള്ള , വിമല നായർ , വിജയലക്ഷ്മി , പ്രിയ ജിതേന്ദ്ര ,പുഷ്പ ധനേഷ് , ശ്രീകല ശ്രീധർ, മിനി സുരേഷ് എന്നിവർ നേതൃത്വം നൽകി . നൻമ അസോസിയേഷന്റെ നേതൃത്വത്തിൽ കുടിവെള്ളവിതരണവും നടത്തി.

എസ് എൻ ഡി പി യോഗം

എസ് എൻ ഡി പി യോഗം ബെംഗളുരു യൂണിയന്റെ നേതൃത്വത്തിൽ തമ്മനഹള്ളി ശ്രീനാരായണ നഗറിൽ പൊങ്കാല മഹോത്സവം നടത്തി. പൊങ്കാലയ്ക്ക്  ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

വിവേക് നഗർ ശിവക്ഷേത്രം

വിവേക് നഗർ ഈജിപ്പുര ശിവക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടത്തി. ക്ഷേത്ര പൂജാരി ബി ഗാന്ധി, തങ്കമണി കുറുപ്പ് എന്നിവർ നേതൃത്വം നൽകി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.