Follow the News Bengaluru channel on WhatsApp

അഭിമാനകരമായ ജീവിതമെന്നത് ഓരോ ഇന്ത്യക്കാരനും ഭരണഘടന നല്‍കുന്ന അവകാശമാണ് : ഡോ. എം കെ മുനീര്‍

ബെംഗളൂരു :  ഈ രാജ്യത്തെ ഓരോ പൗരനും തന്റെ അഭിമാനവും അസ്ഥിത്വവും ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘന ഉറപ്പു നല്‍കുന്നുണ്ടെന്ന് കേരള പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. എ ഐ കെ എം സി സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ രുപീകരണ വേളയില്‍ മുസ്ലിം ലീഗ് നേതാവായിരുന്ന ഖാഈദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ സംഭാവനകള്‍ പ്രത്യേകം അനുസ്മരിക്കപ്പെടേണ്ടതാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ മൂലമാണ്. രാജ്യത്തെ മൊത്തം പൗരന്മാരെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലേക്ക് അയക്കുന്നതിന് പകരം മോദിയേയും അമിത്ഷായേയും മാത്രം അയച്ചാല്‍ മതിയാകും. ഈ രാജ്യത്ത് ജനിച്ചുവളര്‍ന്ന ഒരാളും പൗരത്വം തെളിയിക്കേണ്ട ആവശ്യമില്ല. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം മനുഷ്യത്വ വിരുദ്ധമായ നടപടികളോട് നിസ്സഹകരിച്ചും പ്രതിരോധിച്ചും നമ്മള്‍ തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരു നഗരത്തിന് വേണ്ടി കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ പുലികേശി നഗര്‍ എ സി പി തബാറക് ഫാത്വിമ പറഞ്ഞു. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിക്ക് കീഴിൽ എ ഐ കെ എം സി സി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നെ വിസ്മയിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പുലികേശി നഗര്‍ എ.സി.പി തബാറക് ഫാത്വിമ സംസാരിക്കുന്നു.

എ ഐ കെ എം സി സി പുതുതായി ഈ അക്കാദമിക വർഷം ആരംഭിക്കുന്ന പഞ്ചവത്സര സിവിൽ സർവീസ് പരിശീലന പരിപാടിയുടെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ബംഗ്ലൂരു പോലീസ് ഏകദിന സ്റ്റേഷൻ ഇൻ ചാർജ് ആക്കി ആദരിച്ച സഫനക്ക് എ ഐ കെ എം സി സി യുടെ ഉപഹാരം തബാറക് ഫാത്വിമ നൽകി. സമൂഹ വിവാഹ പരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു.

പ്രസിഡന്റ് ടി ഉസ്മാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. അമാനത്ത് കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഹബീബ്, ഗായകൻ താജുദ്ദീൻ വടകര, നാസർ നീല സാന്ദ്ര എന്നിവര്‍ പ്രസംഗിച്ചു. ജന.സെക്രട്ടറി എം കെ നൗഷാദ് സ്വാഗതവും സെക്രട്ടറി ഡോ എം എ അമീറലി നന്ദിയും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.