കൊറോണ വൈറസ് : കൽബുർഗിയിൽ നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു

ബെംഗളുരു : കൊറോണ ബാധിച്ചെന്ന സംശയത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആൾ കർണാടകയിലെ കൽബുർഗിയിൽ മരിച്ചു. കൽബുർഗി സ്വദേശി മുഹമ്മദ് സിദ്ദിഖ് ഹുസൈൻ (76 ) ആണ് കൽബുർഗിയിലെ ആശുപത്രിയിൽ മരിച്ചത്.
ഇയാള്‍ അടുത്തിടെയാണ് സൗദി അറേബ്യയില്‍ നിന്നും വന്നത്. അതേസമയം ഇയാള്‍ക്കു കൊറോണയാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ബെംഗളുരു മെഡിക്കൽ കോളേജ് ആൻറ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറസ് റിസർച്ച് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പരിശോധന ഫലങ്ങള്‍ വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. പരിശോധനാ ഫലം പൊസിറ്റീവാണെങ്കിൽ ഇന്ത്യയിലെ ആദ്യ കോവിഡ്-19 മരണം ഇതായിരിക്കും.
അതിനിടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 60 ആയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ഡല്‍ഹിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഇന്ന് ഓരോ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 60 ആയത്. ഡല്‍ഹിയില്‍ അഞ്ചു പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. യുപിയില്‍ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൽബുർഗിയിലെ മരണവുമായി ബന്ധപെട്ട് പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം വരുന്നതുവരെ കിംവദന്തികൾ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രമത്തിലാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കർണാടക ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.