Follow the News Bengaluru channel on WhatsApp

കുശാല്‍ നഗറില്‍ വാഹനാപകടം : പയ്യന്നൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു : കുശാൽ നഗറിൽ ലോറി ബുള്ളറ്റ് ബൈക്കിലിടിച്ച് പയ്യന്നൂർ സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു. ബെംഗളൂരു സിന്ധി കോളേജിൽ ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിയും കണ്ടോത്ത് കിസാൻ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന തളിപ്പറമ്പ് തലോറയിലെ ജ്യോത്സ്യർ കെ വി പ്രഭാകരന്റെയും കേളോത്ത് പറമ്പിൽ ശ്രീജയുടെയും ഏക മകൻ കെ വി ജിജിനാ (19) ണ് മരണപെട്ടത്. ചൊവ്വാഴ്ച വൈകിട്ട് കുശാൽ നഗർ സർക്കാർ ആശുപത്രിക്ക് സമീപമാണ് സംഭവം. കൂർഗിൽ നിന്നും കുശാൽനഗർ യാത്രക്കിടെയായിരുന്നു അപകടം. സഹപാഠികളായ ഏഴു പേരോടൊപ്പം ബുള്ളറ്റ് യാത്രക്കിറങ്ങിയതായിരുന്നു ജിജിന്‍. നിരവധി നാടകങ്ങളിലും സീരിയലുകളിലും ജിജിന്‍ അഭിനയിച്ചിരുന്നു. ബുധനാഴ്ച വൈകിട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം പയ്യഞ്ചാൽ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.