Follow News Bengaluru on Google news

സഫ്നക്കിത് അഭിമാന നിമിഷം, ഒപ്പം ഓള്‍ ഇന്ത്യാ കെ എം സി സി ക്കും

ബെംഗളൂരു : നമ്മളൊക്കെ ഈ ലോകത്തിന്റെ സൗന്ദര്യം കൺനിറയെ കണ്ട് ആസ്വദിക്കുകയാണല്ലോ പതിവ്. എന്നാല്‍ പലപ്പോഴും ആ സൗന്ദര്യം നമുക്ക് മതിയാവാറുമില്ല. പക്ഷേ അവൾ എല്ലാം ആസ്വദിക്കുന്നു. തന്‍റെ  അകക്കണ്ണ് കൊണ്ട്.
ദൈവം നമുക്ക് ഏവര്‍ക്കും നൽകിയ കാഴ്ച ശക്തിയെന്ന ഭാഗ്യം ലഭിക്കാതെ പോയ സഫ്ന സ്വയം  പൊരുതുകയായിരുന്നു. ജീവിതത്തോട്, തന്റെ നിർഭാഗ്യത്തോട്.

തോല്‍ക്കാൻ അവൾ തയ്യാറായിരുന്നില്ല. ആ വിധിയെ പഴിച്ച് വെറുതെ ഇരിക്കാൻ അവൾക്ക് മനസില്ലായിരുന്നു..
പറഞ്ഞ് വരുന്നത് ഒരു ചെറിയ ഉപഹാരം നൽകുക വഴി ഒരു സംഘടനക്കാകെ അതിജീവനത്തിന്റെ മാതൃക  കാണിച്ച് തന്ന സഫ്നയെ കുറിച്ചാണ്….

സഫ്ന.  രണ്ടു പതിറ്റാണ്ട് മുമ്പ് കൊടുങ്ങല്ലൂർ സ്വദേശികളായ ബഷീറിനും മുംതാസിനും ദൈവം നൽകിയ കൺമണി. ജനിച്ചുടനെത്തന്നെ അവർ അറിഞ്ഞു തങ്ങളുടെ പൊന്നുമോൾക്ക് കാഴ്ച്ച ശക്തിയില്ലെന്ന്. ഹൃദയം തകരുന്ന വേദന. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം പതുക്കെ സങ്കടമായി മാറുന്ന ഹൃദയഭേദകമായ രംഗം. പക്ഷേ അവരത് ഉൾക്കൊണ്ടു. ദൈവിക പരീക്ഷണത്തിൽ തോൽക്കാൻ പാടില്ല…. നിരന്തര പ്രാർത്ഥനകൾക്കൊടുവിൽ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ദൈവം കനിഞ്ഞ് നൽകിയ ഇസ്മായിൽ എന്ന പൂമുത്തിനെ ബലി അറുക്കാൻ നിർദ്ദേശം ലഭിച്ചപ്പോ അത് സർവാത്മനാ സ്വീകരിച്ച ഹസ്രത് ഇബ്രാഹീമിന്റെ പിൻമുറക്കാരൻ……

ഇരും കൈകളിലുമായി വാരിയെടുത്ത് അവർ അവളെ വളർത്തി….. നിശ്ചയദാർഢ്യത്തിന്റെയും അനിതരസാധാരണമായ ആത്മവിശ്വാസ ബാലപാഠങ്ങൾ അവൾക്ക് പറഞ്ഞ് കൊടുത്തു. പതിനാലു വർഷങ്ങൾക്ക് മുമ്പ് അവൾ മാതാപിതാക്കൾക്കൊപ്പം ഉദ്യാനനഗരിയിലെത്തി.
ഏഴാം ക്ലാസ് വരെ ബ്രയിൻ ലിപിയിൽ തന്നെ പഠിച്ചു… അതിനിടയിൽ വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി. എട്ടാം ക്ലാസ് മുതൽ സാധാരണ കുട്ടികൾക്കൊപ്പമിരുന്ന് പഠിച്ചു. രണ്ടാം വർഷ പി.യു.സി  പരീക്ഷാ ഫലം പുറത്ത് വന്നപ്പോ പഠിച്ച  സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും പുറകിലാക്കി ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിയായി. വ്യത്യസ്തമായ ഒട്ടേറെ കഴിവുകൾ ദൈവം അവൾക്ക് നൽകി. നന്നായി പാടാനും വയലിൻ, പിയാനോ പോലെയുള്ള സംഗീത ഉപകരണങ്ങൾ ഏറ്റവും നന്നായി ഉപയോഗിക്കാനും ഇന്ന് അവൾക്ക് മറ്റൊരാളുടെ സഹായം ആവശ്യമില്ല കംപ്യൂട്ടർ ടെക്നോളജിയിൽ ടെക്കിയെപ്പോലും വെല്ലുന്ന മിടുക്കിയാണവളിന്ന്. ഒരു സിവിൽ സർവീസുകാരിയാവണമെന്ന തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി സെന്റ് ജോസഫ് കോളേജിൽ സാമ്പത്തിക ശാസ്ത്ര ബിരുദത്തിനായി അവൾ പഠിക്കുകയാണ്.

ബാനസവാഡി പോലിസ് ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ സഫ്നയെ പൂർണ പോലിസ് യൂനിഫോമിൽ സ്റ്റേഷന്റെ ചുമതലയേൽപ്പിച്ചു.  അങ്ങനെ തന്റെ ജീവിതത്തിൽ ഒരിക്കലും സ്വപ്നത്തിൽ പോലും കാണാത്ത വേഷത്തിൽ അവൾ നിയമപാലകയായി.

പോലീസ് വേഷത്തില്‍ ബാനസവാഡി പോലീസിന്‍റെ ആദരമേറ്റു വാങ്ങുന്ന സഫ്ന

ഇതറിഞ്ഞ ഓള്‍ ഇന്ത്യാ കെ എം സി സി പ്രവര്‍ത്തകര്‍ കഴിഞ ദിവസം സംഘടിപ്പിച്ച മുസ്ലിം ലീഗ് സ്ഥാപക ദിനാചരണ ചടങ്ങില്‍ സഫ്നയെ ആദരിച്ചു. അവള്‍ നിറഞ്ഞ സന്തോഷത്തോടെ എ.സി.പി. തബാറക് ഫാത്വിമ ഐ.പി.എസില്‍ നിന്നും ആദരമേറ്റു വാങ്ങി.

സഹോദരി സിംന പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ നീലസന്ദ്ര ബസാർ സ്ട്രീറ്റിലെ ഒരു ചെറിയ സ്റ്റേഷനറി കടയിലിരുന്ന് ബഷീർ വിയർക്കുകയാണ് മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ. ആ പിതാവിനൊപ്പം കൈകോര്‍ത്തു നില്‍ക്കുകയാണ് ഓള്‍ ഇന്ത്യാ കെ എം സി സി പ്രവര്‍ത്തകര്‍ . ശാരീരിക പരിമിതികളോട് പൊരുതി ജീവിത വിജയത്തിന്‍റെ അനന്ദ സാധ്യതകളിലേക്കു കുതിക്കാന്‍ സഫ്നക്കു ഓള്‍ ഇന്ത്യാ കെ എം സി സി കൈതാങ്ങാകുമെന്നു  പറയേണ്ടതില്ലല്ലോ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.