Follow News Bengaluru on Google news

കോറോണ: കർണാടകയിൽ അതീവ ജാഗ്രത നിർദ്ദേശം

ബെംഗളൂരു :  രാജ്യത്തെ ആദ്യ കോവിഡ് 19 മരണം കർണാടകത്തിലെ കലബുറഗയിൽ സ്ഥിരീകരിച്ചതിനെതുടർന്ന് സംസ്ഥാനത്ത് അടിയന്തര നടപടികൾ. ശനിയാഴ്ച മുതൽ അടുത്ത ഒരാഴ്ച കാലത്തേക്ക് കർണാടകയിലെ ഷോപ്പിങ് മാളുകൾ, തീയറ്ററുകൾ, മൾട്ടി പ്ലക്സുകൾ, വാണിജ്യ സമുച്ചയങ്ങൾ, പബ്ബുകൾ എന്നിവ അടച്ചിടാൻ സർക്കാർ ഉത്തരവിറക്കി. സ്കൂളുകളും സർവകലാശാല, കോളജ് തുടങ്ങിയവയും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. കോവിഡ്-19 പടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ആളുകൾ കൂടുന്ന സ്ഥലങ്ങൾ തത്കാലികമായി അടച്ചിടുകയുമാണെന്നാണ് നാലുപേജുള്ള ഉത്തരവിൽ സർക്കാർ വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷക്കായാണ് നിയന്ത്രണങ്ങളെന്നും ഒരാഴ്ചക്കുശേഷം സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആളുകൾ ഒത്തു  കൂടുന്ന എല്ലാത്തരം വാണിജ്യ കേന്ദ്രങ്ങളും ഒരാഴ്ചത്തേക്ക് അടക്കാനാണ് ഉത്തരവ്. ഭക്ഷണശാലകൾ, നൈറ്റ് ക്ലബ്ബുകൾ, സ്വിമ്മിങ് പൂൾ, കളി സ്ഥലം, സംഗീത പരിപാടി, ക്ലബ് പരിപാടി, വേനൽകാല ക്യാമ്പ്, കായിക മത്സരം, വിവാഹം, കോൺഫറൻസ് തുടങ്ങിയ ആളുകൾ കൂടുന്ന എല്ലാ പരിപാടികൾക്കും വിലക്കുണ്ട്.  വിവാഹം, ജന്മദിനാഘോഷം തുടങ്ങിയ സ്വകാര്യ പാർട്ടികൾ നടത്തുന്നവർ അവിടെ കൂടുതൽ ആളുകൾ എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും 100ലധികം ആളുകൾ കൂടാതെ വിവാഹം ലളിതമായി നടത്താനും ഉത്തരവിൽ നിർദേശിക്കുന്നുണ്ട്.

രോഗ ലക്ഷണമുള്ളവർ ചികിത്സയിൽനിന്നും വിട്ടുനിന്നാൽ നിർബന്ധിച്ച് ഐസൊലേറ്റ് ചെയ്യും. ഒരാഴ്ചത്തേക്ക് ബംഗളൂരുവിലെയും സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിലെ ഐ.ടി കമ്പനികളിലെ ജീവനക്കാർക്ക് വീട്ടിൽനിന്നും ജോലിയെടുക്കാൻ കമ്പനികൾ നിർദേശിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരുടേയും കരാർ തൊഴിലാളികളുടേയും അവധികൾ സർക്കാർ താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.