കൊറോണ : മലയാളി സംഘടനകൾ ഹെൽപ്പ് ഡെസ്ക്ക് ആരംഭിക്കുന്നു

ബെംഗളൂരു : കൊറോണ പടരുന്നതിൻ്റെ പശ്ചാത്തലത്തിൽ ബെംഗളുരൂവിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക്ക് ആരംഭിക്കുന്നു. കേരള സർക്കാർ, കർണാടക ഡിസാസ്റ്റർ മാനേജ്മെൻ്റ്, മലയാള മിഷൻ കർണാടക ഘടകം എന്നിവയുമായി ചേർന്ന് ബെംഗളൂരുവിലെ വിവിധ സാംസ്കാരിക സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങുന്നത്. ലോക കേരള സഭ അംഗങ്ങൾ, ബാംഗ്ലൂർ കേരള സമാജം, സുവർണ്ണ കർണാടക കേരള സമാജം, കെ എം സി സി, കെ എൻ എസ് എസ്, എം എം എ, നായർ സേവാ സംഘ്, കൈരളി കലാസമിതി, കലാവേദി, നോർത്ത് വെസ്റ്റ് കേരള സമാജം, സൗത്ത് വെസ്റ്റ് കേരള സമാജം, സഞ്ജയ് നഗർ കലാ കൈരളി, ശ്രീനാരായണ സമിതി, യശ്വന്തപുര കേരള സമാജം, ദൂരവാണി കേരള സമാജം, കാരുണ്യ, കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി, കർണാടക, പ്രവാസി കോൺഗ്രസ്സ് തുടങ്ങി വിവിധ സംഘടനകൾക്കു പുറമേ വിവിധ റെസിഡൻസ് അസോസിയേഷനുകൾ, മലയാളം മിഷൻ സെൻ്ററുകൾ എന്നിവ ഏകോപിച്ചാണ് പ്രവർത്തനം സംഘടിപ്പിക്കുന്നത്. ഹെൽപ്പ് ഡെസ്ക്ക് നമ്പറുകൾ : 8884 840 022, 9535 201 630, 8095 422 444
കർണാടകയിലെ ആദ്യ കോവിഡ് മരണം കലബുറഗിയിൽ റിപ്പോർട്ട് ചെയ്തത്തിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി കലബുറഗി യുണിവേഴ്സിറ്റിയില്‍ നിന്നും പുറപെട്ട 300 ഓളം വിദ്യാർത്ഥികള്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കും വേണ്ടി സാറ്റലൈറ്റ് ബസ്സ് സ്റ്റേഷൻ കേന്ദ്രികരിച് എ ഐ കെ എം സി പ്രത്യേകം ഹെൽപ്പ് ഡസ്കും ആരംഭിച്ചു. സഹായത്തിനു 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടാവുന്നതാണ് : 9036162645
9447262952
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.