അമിതവില : മെഡിക്കൽ ഷോപ്പുകളിൽ പോലീസ് പരിശോധന

ബെംഗളൂരു : സാനിട്ടൈസേർസും ഫെയ്സ് മാസ്ക്കുകളും അമിത വിലക്ക് വിൽപ്പന നടത്തുന്നെന്ന പരാതിയിൽ നഗരത്തിലെ മെഡിക്കൽ ഷോപ്പുകളിൽ പോലീസ് പരിശോധന നടത്തി. മൂന്നിരട്ടി വില വരെ ഈടാക്കി വിൽപ്പന നടത്തിയിരുന്ന ഫേയ്സ് മാസ്ക്കും, സാനിട്ടൈ സേർസും പരിശോധനയിൽ പിടിച്ചെടുത്തതായി ബെംഗളൂരു ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ (ഡിസി പി) കുൽദീപ് ജെയിൻ പറഞ്ഞു. നിരവധി മെഡിക്കൽ ഷോപ്പുകൾക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. വ്യാജ കമ്പനികളുടെ പേരിൽ നിർമ്മിച്ച് വിതരണത്തിനെത്തിച്ച 250 സാനിട്ടൈ സേർസ്ബോട്ടിലുകളും പിടിച്ചെടുത്തു. അമിത വില ഈടാക്കിയ അഞ്ചു മെഡിക്കൽ ഷോപ്പ് പൂട്ടിയെന്ന് കമ്മീഷണർ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ വരുന്ന 100 ദിവസം വരെ മാസ്ക്കുകളും ഹാൻഡ് സാനിട്ടൈസറുകളും അവശ്യവസ്തുക്കളായി പ്രഖ്യാപിച്ചിരുന്നു. ഇതു പൂഴ്ത്തിവെക്കുകയും അമിത വിലക്ക് വിൽപ്പന നടത്തുന്നതിനെതിരെയും 210 മെഡിക്കൽ ഷോപ്പുകളിലാണ് കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയത്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.