ചോദ്യപേപ്പർ ചോർന്നെന്ന വ്യാജവാർത്ത പരത്തിയ വിദ്യാർത്ഥിക്ക് പരീക്ഷാ വിലക്ക്

ബെംഗളുരു : കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച് പരീക്ഷ മാറ്റിവെക്കാൻ ശ്രമം നടത്തിയ വിദ്യാർത്ഥിക്ക് പരീക്ഷാ വിലക്ക്. ജയനഗറിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിക്കാണ് പരീക്ഷാ വിലക്ക്. പരീക്ഷാ ഭവനിലെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്നും അതു സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നുമായിരുന്നു വിദ്യാർത്ഥി അധികൃതരെ അറിയിച്ചത്. എന്നാൽ ഈ വിവരം വ്യാജമാണെന്ന് മനസ്സിലായതോടെ അധികൃതർ പോലീസിനെ സമീപിക്കുകയായിരുന്നു. വ്യാജ വിവരം ഹെൽപ്പ് ലൈനിലൂടെ വിളിച്ചു പറഞ്ഞതിനു പുറമേ വാട്സ് അപ്പ് വഴി സുഹൃത്തുക്കൾക്ക് അയക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി കുറ്റം സമ്മതിച്ചു. പരീക്ഷാ തീയതി മാറ്റിവെപ്പിക്കാൻ നടത്തിയ ശ്രമമാണെന്ന് വിദ്യാർത്ഥി പോലീസിനോട് സമ്മതിച്ചു.പ്രതിയുടെ  പ്രായം കണക്കിലെടുത്ത് പോലീസ് കേസെടുത്തില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.