കല്‍ബുര്‍ഗിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ യാത്രയില്‍ ഗുരുതര വീഴ്ച

ബെംഗളുരു : കല്‍ബുര്‍ഗിയില്‍ നിന്നും ഇന്നലെ കേരളത്തിലേക്ക് യാത്ര ചെയ്ത ഇരുപത്തിയേഴ് വിദ്യാര്‍ത്ഥികളുടെ യാത്ര സംവിധാനങ്ങളൊരുക്കുന്നതില്‍ കേരള കര്‍ണ്ണാടക സര്‍ക്കാരുകളുടെ ഗുരുതര വീഴ്ച. ഇന്ത്യയിലെ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജോലി ചെയ്തിരുന്നവരും പഠിച്ചിരുന്നവരുമായ ഇരുപത്തിയേഴ് പേരാണ് ബെംഗളുരു വഴി ട്രെയിനിലും ബസ്സിലുമായി കേരളത്തിലേക്ക് പോയത്.
കൽബുർഗിയിൽ നിന്നെത്തിയ വിദ്യാർത്ഥികളിൽ 13 പേർ സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും കൊച്ചുവേളി എക്സ്പ്രസ്സിലും ബാക്കി വിദ്യാർത്ഥികൾ ഉച്ചയോടെ കേരള ആർടി സി യുടെ മൾട്ടി ആക്സിൽ ബസിലുമാണ് നാട്ടിലേക്ക് പോയത്.
എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് തടയാനോ ബദല്‍ മാര്‍ഗ്ഗങ്ങളൊരുക്കാനോ ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തയ്യാറായില്ല. സന്നദ്ധ സംഘടനയായ ഓള്‍ ഇന്ത്യാ കെഎംസിസി പ്രവര്‍ത്തകര്‍ കേരളത്തിലെ ആരോഗ്യ വകുപ്പുമായും നോര്‍ക്കയുടെ ബംഗ്ലൂരു ഓഫീസുമായും ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.
കല്‍ബുര്‍ഗിയില്‍ നിന്നും ഇവര്‍ ബംഗ്ലൂരു വഴി നാട്ടിലേക്ക് പോകുന്ന വിവരം ലഭിച്ചയുടന്‍ യാത്രക്കാരുമായി ബന്ധപ്പെട്ട് എഐകെഎംസിസി പ്രവര്‍ത്തകര്‍ പൊതുഗതാഗതം ഒഴിവാക്കി നാട്ടിലേക്ക് യാത്ര ചെയ്യാന്‍ വേണ്ട സജ്ജീകരണങ്ങളൊരുക്കിയിരുന്നെങ്കിലും അവസാന നിമിഷം കബളിപ്പിക്കപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും അവസാന നിമിഷത്തില്‍ മൊബൈല്‍ ഫോണില്‍ പ്രതികരിക്കാതെയും തെറ്റായ വിവിരങ്ങള്‍ നല്‍കിയും ഇവര്‍ മറ്റു യാത്രക്കാരോടൊപ്പം സാറ്റലൈറ്റ് ബസ്സ് സ്റ്റേഷനില്‍ നിന്നും എസി ബസിലും ട്രെയിനിലുമായി കേരളത്തിലേക്ക് യാത്ര ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.