ഡോക്ടറുടെ കൊറോണ ബാധ: ശ്രീചിത്രയിലെ 30 ഡോക്ടര്‍മാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി

തിരുവനന്തപുരം : ശ്രീചിത്രയില്‍ (ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്തിനു പിന്നാലെ ശ്രീചിത്രയിലെ 30 ഡോക്ടര്‍മാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് നിരീക്ഷണത്തിലുള്ളത്. ഇതോടെ അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ചിട്ടുണ്ട്.
വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് വലിയ പ്രതിസന്ധിയാണ് ശ്രീചിത്രയിലുണ്ടാക്കിയിരിക്കുന്നത്. പ്രധാന വകുപ്പ് തലവന്മാരടക്കം ഡോക്ടറുമായി സമ്പര്‍ക്കം  പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ വരും ദിവസങ്ങളില്‍ ഇതു  സാരമായി  ബാധിക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
സ്‌പെയിനില്‍ നിന്നാണ് രോഗബാധിതനായ ഡോക്ടര്‍ എത്തിയത്. നേരത്തെ കൊവിഡ് മുന്‍കരുതല്‍ പട്ടികയില്‍ സ്‌പെയിന്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഡോക്ടര്‍ കാര്യമായ മുന്‍കരുതലൊന്നും എടുത്തിരുന്നില്ല. മാര്‍ച്ച്‌ 10, 11 തീയതികളില്‍ ഡോക്ടര്‍ ഒ പിയില്‍ രോഗികളെ പരിശോധിച്ചിരുന്നു. ഇത് വളരെ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രികളിലൊന്നിലാണ് എന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. വിശദമായ കോണ്‍ടാക്‌ട് ലിസ്റ്റ് ഉണ്ടാക്കാനാണ് തീരുമാനം. തിരുവനന്തപുരം ജില്ലയില്‍ മാത്രം നിലവില്‍ 1449 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇറ്റാലിയന്‍ ടൂറിസ്റ്റ് സഞ്ചരിച്ച വര്‍ക്കലയിലും പ്രത്യേക യോഗം ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്നുണ്ട്. വിശദമായ സമ്പര്‍ക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.