കൊറോണ : കർണാടകയിൽ ഒരാൾക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം പതിനൊന്നായി

ബെംഗളുരു : കർണാടകയിൽ ഒരാൾക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം പതിനൊന്നായി ദുബായിൽ ഗോവ വഴിനിന്നും മാർച്ച് 9ന് ബെംഗളൂരുവിലെത്തിയ 67 കാരിക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. ദുബായിൽ നിന്നും എത്തിയുടൻ ഇവർ വീട്ടിൽ ക്വാറൻറ്റൈലിലായിരുന്നു. ചുമ, പനി ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് മാർച്ച് 16ന് ബെംഗളുരുവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് കൊറോണ സ്ഥിരീകരിച്ചത്. വൃക്കരോഗി കൂടിയായ ഇവരുമായി സമ്പർക്കം പുലർത്തിയ അഞ്ച് അടുത്ത ബന്ധുക്കൾ അടക്കം 21 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്
കഴിഞ്ഞ ദിവസം യു.കെ.യിൽ നിന്നും ബെംഗളൂരുവിലേക്ക് മടങ്ങിയെത്തിയ ഇരുപതുകാരിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർ ഇപ്പോൾ ബെംഗളൂരുവിൽ ആശുപത്രിയിൽ ഐസൊലേഷനിലാണ്. കർണാടകയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള പതിനൊന്നു കേസുകളിൽ എട്ടെണ്ണം ബെംഗളൂരുവിലുമാണു. മൂന്നെണ്ണം കൽബുർഗിയിലും. 943 പേരിൽ നടത്തിയ കൊറോണ പരിശോധനയിൽ 766 ഫലങ്ങളുടെ ഫലം നെഗറ്റീവാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.