കോവിഡ് : 1.7 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കൊവിഡ് 19 ന് പുതിയ ഉത്തേജന പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. 1.7 ലക്ഷം കോടിയുടെ പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നു പ്രഖ്യാപിച്ചത്. സമസ്ത മേഖലയിലുമുള്ളവർക്ക് സാമ്പത്തികമായും ഭക്ഷ്യധാന്യമായും നൽകുന്നതാണ് പുതിയ പദ്ധതി. ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ധനമന്ത്രി ഉറപ്പു നല്‍കി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. നിര്‍ധനര്‍ക്കും ദിവസവേതനക്കാര്‍ക്കും പ്രത്യേക പാക്കേജ് നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.ദരിദ്രർ,വനിതകൾ, കുടിയേറ്റക്കാർ, ദുർബല വിഭാഗങ്ങൾ എന്നിവരെയെല്ലാം പ്രത്യേക പരിഗണനയോടെ കാണുന്ന പദ്ധതിക്ക് പ്രധാൻമന്ത്രി ഗരീബ് കല്യാൺ സ്കീം എന്നാണ് പേര് നൽകിയിരിക്കുന്നത്. നിര്‍ധനര്‍ക്ക് 15 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും. അരിയോ ഗോതമ്പോ ഉപഭോക്താവിന് തെരഞ്ഞെടുക്കാം. മൂന്നുമാസത്തേക്ക് അഞ്ചുകിലോ വെച്ച് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം ലഭിക്കും. നിലവില്‍ നല്‍കുന്ന അഞ്ചു കിലോയ്ക്ക് പുറമേയായിരിക്കും ഇത് ലഭിക്കുക. റേഷന്‍കാര്‍ഡ് ഒന്നിന് ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. രണ്ട് തവണയായി ഇത് വാങ്ങാം. 8.69 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കും. കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യഘഡുമാണിത്. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ ഇത് അക്കൗണ്ടിലെത്തും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് സൗകര്യം ലഭ്യമാക്കും. ആശ വര്‍ക്കര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരും. മൂന്നു മാസത്തേക്കായിരിക്കും ഇന്‍ഷുറന്‍സ് സൗകര്യം ഏര്‍പ്പെടുത്തുകയെന്നും വാര്‍ത്തസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു.
വിധവകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ അധിക ധനസഹായം നല്‍കും. സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടിലേക്ക് മൂന്നുമാസം 500 രൂപ വീതം നല്‍കും. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 182 രൂപയില്‍ നിന്ന് 202 രൂപയായി വര്‍ധിപ്പിച്ച് നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കുന്ന ഈടില്ലാത്ത വായ്പ പത്തു ലക്ഷമായിരുന്നത് 20 ലക്ഷമായി ഉയര്‍ത്തി. ഉജ്വല പദ്ധതിയിലുള്ള പാവപ്പെട്ടവര്‍ക്ക് മൂന്ന് മാസം സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കും. 8.3 കോടി ബി.പി.എല്‍ കുടുംബങ്ങളാണ് ഇതിന് അര്‍ഹരാവുക. പി.എഫില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു. നിര്‍മാണ ക്ഷേമ ഫണ്ടിലെ 31,000 കോടി രൂപയില്‍ നിന്ന് നിര്‍മ്മാണ മേഖലയിലെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3.5കോടി തൊഴിലാളികള്‍ക്ക് ആശ്വാസ ധനം കൈമാറാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കോവിഡ് 19- നെ നേരിടാൻ പുതിയ പാക്കേജ് പ്രഖ്യപിക്കാത്തത് കേന്ദ്ര സർക്കാരിനെ വിമർശനത്തിലാഴ്ത്തിയിരുന്നു. ധനമന്ത്രി നിർമല സീതാരാമനൊപ്പം സഹമന്ത്രി അനുരാഗ് താക്കൂറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.