Follow the News Bengaluru channel on WhatsApp

ബാറുകള്‍ അടച്ചത് കൊവിഡിനേക്കാള്‍ വലിയ ദുരന്തമായി മാറിയേക്കാം : ആശങ്കയോടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ബാറുകള്‍ അടച്ചത് കൊവിഡിനേക്കാള്‍ വലിയ ദുരന്തമായി മാറിയേക്കാം എന്ന  ആശങ്കയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് കേരളം നേരിടാന്‍ പോകുന്ന മറ്റൊരു സാമൂഹ്യപ്രശ്‌നമായി മാറാന്‍ സാധ്യത ഉണ്ടെന്നും ഇന്ന് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഇക്കാര്യം തനിക്കു ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായി മദ്യം കഴിക്കുന്നവര്‍ക്ക് മദ്യം കിട്ടാതെവരുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൊവിഡിനേക്കാള്‍ വലിയ സാമൂഹിക പ്രശ്‌നമായി മാറുമോ എന്ന ഭയാശങ്കയാണ് അവലോകന യോഗത്തില്‍  ആരോഗ്യപ്രവര്‍ത്തകര്‍ സൂചിപ്പിച്ചത്. ഇതിനകം നാല് പേരെ ഡീ ആഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട് വളരെ വലിയ പ്രശ്‌നമാണ് ഇതെന്നും  മന്ത്രി സൂചിപ്പിച്ചു. അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.