Follow the News Bengaluru channel on WhatsApp

അവശ്യ സേവന മേഖലക്ക് പ്രത്യേക പോലീസ് പാസ്

ബെംഗളൂരു : കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക പാസുമായി ബെംഗളൂരു പോലീസ്. മാധ്യമ പ്രവർത്തകർ, പെട്രൊൾ ഗ്യാസ് വിതരണ തൊഴിലാളികൾ, ബാങ്ക് – എ ടി എം ഇൻഷ്വറൻസ് ജീവനക്കാർ, ഓൺലൈൻ ഭക്ഷണവിതരണ കേന്ദ്രത്തിലെ ജീവനക്കാർ, ഓൺലൈൻ ഫാർമസ്യൂട്ടിക്കൽ ,ആമസോൺ – ഫ്ലിപ്കാർട്ട് എന്നിവയിലെ വിതരണക്കാർ, റേഷൻ, പലചരക്ക്, ഡയറി, മാസ- മത്സ്യവിതരണ കേന്ദ്രത്തിലെ ജീവനക്കാർ, കാലി തീറ്റ കടകളിലെ ജീവനക്കാർ, ആരോഗ്യം, ടെലക്കോം, ഇൻർനെറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവർ, വൈദ്യുതി ഉൽപ്പാദന വിതരണ യൂണിറ്റിലെ ജീവനക്കാർ, ഓഹരി വിപണിയിലെ ജീവനക്കാർ, കോൾഡ് സ്റ്റോറേജ്, വെയർഹൗസിംഗ് സേവനങ്ങളിലെ ജീവനക്കാർ, അവശ്യവസ്തുക്കളുടെ നിർമ്മാണ യൂണിറ്റുകളിലെ ജീവനക്കാർ, അവശ്യവസ്തുകളുടെ ഗതാഗതവുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥർ, കോറൻ്റെയിനിലുള്ള വിദേശ പൗരന്മാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളിലെ ജീവനക്കാർ എന്നിവർക്ക് അതാത് ഡിസിപി പരിധിയിലെ ഓഫീസിൽ നിന്നാണ് പാസ് ലഭിക്കുന്നത്. വ്യാഴാഴ്ച ഇതിനായുള്ള നിർദിഷ്ട ഫോറത്തിൽ അപേക്ഷിച്ചവർക്കാണ് പാസു ലഭിക്കുന്നത്.

ഇതോടൊപ്പം അവശ്യ ജീവനക്കാർക്ക് ബി എം ടി സി ബസും ഏർപ്പെടുത്തിയിട്ടുണ്ട്. ജോലി സ്ഥലത്തെ തിരിച്ചറിയൽ കാർഡ്, പോലീസ് നൽകുന്ന പ്രത്യേക പാസ് എന്നിവ ഉള്ളവർക്കാണ് ബസ്സിൽ പ്രവേശനം. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഒരു ബസ്സിൽ പരമാവധി 20 യാത്രക്കാർക്കാണ് പ്രവേശനം. ഇതിനായി 180 ബസ്സുകൾ ബി എം ടി സി തയ്യാറാക്കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.