Follow News Bengaluru on Google news

കോവിഡ്-19 വിവരശേഖരണത്തിനിടെ ആശാ വര്‍ക്കര്‍ക്കെതിരെ ആക്രമണം

ബെംഗളുരു : കോവിഡ്-19 നിരീക്ഷണത്തിലുള്ളവർക്കിടയിലേക്ക് വിവരശേഖരണത്തിനിറങ്ങിയ ആശാ വര്‍ക്കര്‍ക്കെറെ ആള്‍കൂട്ടം ആക്രമിച്ചതായി  ആരോപണം. ഈസ്റ്റ് ബാംഗ്ലൂരിലെ ഹെഗ്ഡെ നഗർ പരിധിയിലെ സാദിഖ് നഗറിലാണ് ആരോപണത്തിനാസ്പദമായ സംഭവം അരങ്ങേറിയത്. സാദിഖ് നഗറിലെ ഒരു വീട്ടുജോലിക്കാരിയുടെ കോവിഡ്- 19 ഫലം പോസിറ്റീവായതിന്റെ പശ്ചാത്തലത്തിലാണ് കൃഷ്ണവേണി അടങ്ങുന്ന ആശാ പ്രവർത്തകർ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉണ്ടോ എന്നന്വേഷിക്കാൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്. കൂടാതെ ഈ പരിസരപ്രദേശങ്ങളിൽ നിന്നാരെങ്കിലും നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നോ എന്ന് കൂടി അന്വേഷിച്ചിരുന്നു. എന്നാൽ വിവരശേഖരണത്തിനിടെ നാല്പതോളം വരുന്ന ആള്‍ക്കാര്‍  തന്‍റെ  കയ്യിലെ വിവരങ്ങളും മൊബൈൽ ഫോണുമടക്കം തട്ടിപ്പറിച്ചു തന്നെ ആക്രമിക്കുകയായിരുന്നു എന്ന് കൃഷ്ണവേണി മാധ്യമങ്ങൾക്ക് നൽകിയ വീഡിയോ സംഭാഷണത്തിലൂടെ അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നതിന് തങ്ങൾക്ക് ഭയമില്ലെന്നും എന്നാൽ അത് അന്വേഷിച്ച് ആരും ഇങ്ങോട്ട് വരേണ്ടതില്ല എന്നും നാട്ടുകാർ പറയുകയുണ്ടായി. അതേസമയം ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നും കൊവിഡ് 19 ലക്ഷണങ്ങളൊന്നും ഇല്ലാത്ത ജനങ്ങൾക്കിടയിലേക്ക് വിവരശേഖരണത്തിനിരങ്ങിയെ ആശാ പ്രവർത്തകരെ നാട്ടുകാർ തടയുക മാത്രമാണ് ചെയ്തതെന്നും അഡീഷണൽ കമ്മീഷണർ എസ് മുരുകൻ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.