ലാത്തിക്കു പകരം ചിത്രങ്ങളും കൂപ്പുകൈകളുമായി ബെംഗളൂരു പോലീസ്

ബെംഗളുരു : ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ ലാത്തി പ്രയോഗിക്കുന്നതിന് പകരം പാട്ടുകളിലൂടെയും ചിത്രങ്ങളിലൂടെയും ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ബെംഗളുരു പോലീസ്. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ കല എന്നും നല്ല ഒരായുധമാണെന്ന തിരിച്ചറിവിലാണ് പോലീസിന്റെ ഈ നടപടി. നിങ്ങൾ തെരുവിലേക്കിറങ്ങിയാൽ ഞാൻ നിങ്ങളുടെ വീടുകളിലേക്ക് വരും എന്ന കൊറോണ വൈറസിന്റെ വാക്കുകൾ റോഡുകളിൽ എഴുതി വച്ചിരിക്കുകയാണ് പൊലീസുകാർ. പാട്ടുകളും മുദ്രാവാക്യങ്ങളും കൂടാതെ കൊറോണ വൈറസിന്റെ ഭീമൻ ചിത്രങ്ങളും ജനങ്ങളെ വീട്ടിലിരുത്താൻ പോലീസ് പ്രയോഗിക്കുന്നു. യുവ കലാകാരന്മാർക്കിടയിൽ നിന്നും നല്ല പ്രതികാരമാണ് ലഭിക്കുന്നതെന്ന് പോലീസ് മേധാവികൾ അറിയിച്ചു. ഇത്തരത്തിൽ വൈറസിന്റെ ചിത്രങ്ങളും മുദ്രാവാക്യങ്ങളും ഒരു പരിധി വരെ ജനങ്ങളെ വീട്ടിലിരുത്താൻ പ്രേരിപ്പിക്കുന്നു എന്ന് സബ് ഇൻസ്‌പെക്ടർ മുരളീധരൻ പറഞ്ഞു. പോലീസ് ജനങ്ങളോട് ക്രൂരമായി പെരുമാറുന്നു എന്നാണ് പൊതുവെയുള്ള ധാരണ. പക്ഷെ, ലാത്തിക്കു പകരം കൈ കൂപ്പി തിരിച്ചു പോകാൻ പറയുന്ന പോലീസിനോട് ജനങ്ങൾക്ക് സ്നേഹവും അനുകമ്പയും തോന്നിത്തുടങ്ങി എന്ന് ഇൻസ്‌പെക്ടർ ടി എം ധർമേന്ദ്ര അഭിപ്രായപ്പെട്ടു. ശിവാജി നഗറിലെ പോലീസ് ഒരു കോവിഡ് ബാധിതന്റെ മരണാനന്തര ചടങ്ങുകളിൽ നിന്ന് ഏറ്റവും അടുത്ത ബന്ധുക്കൾക്ക് പോലും മാറി നിൽക്കേണ്ടി വരുന്ന അവസ്ഥ ചൂണ്ടിക്കാട്ടിയാണ് ജനങ്ങളെ ബോധവൽക്കരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.