Follow the News Bengaluru channel on WhatsApp

ഏഴ് മുതൽ ഒൻപത് വരെ ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചു

ബെംഗളുരു : ഒന്നുമുതൽ ആറുവരെ ക്ലാസ്സുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചതിന് പിന്നാലെ ഏഴ്, എട്ട്,ഒൻപത് ക്ലാസുകളിലെ വാർഷിക മൂല്യനിർണയ പരീക്ഷക ളും ഉപേക്ഷിച്ചതായി കർണാടക സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്  ഡൗണിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സിബിഎസ്ഇയുടെ  തീരുമാനത്തിന് പിറകെ സംസ്ഥാന ഗവൺ മെന്റും ഇതേ തീരുമാനം കൈ കൊള്ളുകയായിരുന്നു എന്ന്  വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ മാധ്യമങ്ങളെ അറിയിച്ചു. അതേസമയം ഒമ്പതാം തരം വിദ്യാർത്ഥികളുടെ സ്ഥാനക്കയറ്റം ആന്തരിക മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആന്തരിക മൂല്യനിർണയത്തിൽ  പരാജയപ്പെടുന്ന കുട്ടികൾക്ക്  വേനലവധി കാലഘട്ടങ്ങളിൽ സ്കൂൾ അധികൃതർ മറ്റു പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാവുന്നതാണ്. അതല്ലെങ്കിൽ ഓൺലൈൻ പരീക്ഷാ നടപടികളും സ്കൂൾ അധികൃതർക്ക്‌ സ്വീകരിക്കാവുന്നതാണ്.  ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്ന  ഏപ്രിൽ 14ന് ശേഷം10 , 12 ക്ലാസ്സുകളിലെ  പരീക്ഷാ തീയതികൾ അറിയിക്കുന്നതായിരിക്കും. മെയ് 20 വരെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും  അടഞ്ഞുകിടക്കുന്നമെന്ന് പ്രചരിച്ചിരുന്ന വാർത്ത വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന്  മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.