Follow the News Bengaluru channel on WhatsApp

വൈറസിനു പിന്നാലെ കർണാടകക്കു വെല്ലുവിളി ഉയർത്തി വരൾച്ചയും

ബെംഗളൂരു : കോറോണ വിതച്ച സാമ്പത്തിക-വ്യാവസായിക നഷ്ടത്തിൽ നിന്നും കരകേറുന്നതിനിടെ സംസ്ഥാനത്ത് വരൾച്ചയും രൂക്ഷമാകുന്നു. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപുര, തുംകൂർ, രാമനഗര, ചിത്രദുർഗ്ഗ, ദാവനഗര, ഹവേരി എന്നീ ഒമ്പത്  ജില്ലകളിലാണ് വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നത്.

വേനൽക്കാലം ആരംഭിച്ചു എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഞങ്ങൾ. ഇവിടെ 70% കുഴൽ കിണറുകൾ വറ്റിയിരിക്കുയാണ് ദേവനഹള്ളി എം എൽ എ നിസാർഗ നാരായണ സ്വാമിയുടെ വാക്കുകളാണ് ഇത്. ലോക്ക് ഡൌണ്‍ കാലമായതിനാല്‍ കുഴല്‍ കിണറുകള്‍ നവീകരിക്കുന്നതടക്കമുള്ള അടിയന്തിര  നടപടികളും മുടങ്ങിയിരിക്കുകയാണ്.

സംസ്ഥാനം കനത്ത വേനൽ നേരിടുന്നതിനെ സംബദ്ധിച്ച് ഉദ്യോഗസ്ഥൻമാരുമായി വികസന കമ്മീഷണർ വനിതാ ശർമ്മ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഇത്തവണ ഗ്രാമ പ്രദേശങ്ങളിലായിരിക്കും വരൾച്ച രൂക്ഷമെന്നാണ് യോഗം വിലയിരുത്തിയത്.

കഴിഞ്ഞ ഒക്ടോബറിൽ പതിനെട്ടു ജില്ലകളിലെ 49 താലൂക്കുകളെ സർക്കാർ വരൾച്ച ബാധിത പ്രദേശങ്ങളായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ താലുക്കുകളിലെ അതാത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരോട് വരൾച്ചയെ നേരിടാനുള്ള പദ്ധതികൾ തയ്യാറാക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു.ഇതിൻ്റെ ഭാഗമായി ഓരോ താലൂക്കിനും തുക നീക്കി വെച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ട് (എസ്.ഡി.ആർ.എഫ്.) ഉപയോഗപ്പെടുത്തി കുഴൽക്കിണർ നിർമ്മാണത്തിനും ടാങ്കർ ലോറി മുഖേനയുള്ള ജലവിതരണത്തിനും തുക അനുവദിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.