Follow the News Bengaluru channel on WhatsApp

ഞായറാഴ്ച ഒൻപതു മണിക്ക് ഒൻപതു മിനുട്ട് ദീപം തെളിയിക്കണം-പ്രധാനമന്ത്രി

ഡൽഹി: ഏപ്രിൽ 5 ഞായറാഴ്ച രാത്രി 9 മണിക്ക് വൈദ്യുത വിളക്കുകൾ അണച്ച് എല്ലാവരും ചെറു ദീപങ്ങൾ തെളിയിക്കണമെന്ന് രാജ്യത്തോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി. മെഴുകുതിരിയോ ചെറു ചിരാതുകളോ മൊബൈൽ ഫ്ലാഷോ ഉപയോഗിക്കാം. ലോക്ക് ഡൗണിന്റെ പത്താം ദിനമായ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. കൊറോണ വൈറസ് എന്ന അന്ധകാരത്തിൽ നിന്നും രാജ്യത്തെ കാക്കാൻ ആണ് ചെറു ദീപങ്ങൾ തെളിയിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത്. സന്നദ്ധ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിക്കാൻ ഇന്ത്യ തെരഞ്ഞെടുത്ത മാർഗം ലോക രാഷ്ട്രങ്ങൾക്ക് തന്നെ മാതൃക ആയിരുന്നു എന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ കൊറോണ പ്രതിരോധ മാർഗങ്ങൾ ലോക രാഷ്ട്രങ്ങൾ മാതൃകയാക്കുകയാണ്. സാമൂഹിക അകലം പാലിച്ച് 130 കോടി ജനങ്ങളും രാജ്യ സുരക്ഷാ ഉറപ്പാക്കണമെന്നും അദ്ദേഹം തന്റെ പൗരന്മാരോട് അഭ്യർഥിച്ചു.പ്രധാനമന്ത്രിയുടെ പുതിയ ആഹ്വാനത്തിനു വ്യത്യസ്തങ്ങളായ പ്രതികരണങ്ങൾ ആണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. ദീപം തെളിയിക്കലിന്റെ ആത്യന്തികമായ ലക്ഷ്യം എന്താണെന്ന് മോദി വ്യക്തമാക്കാത്ത പക്ഷം ഒരു വിഭാഗം ദീപം തെളിയിക്കലിനെ അംഗീകരിക്കുമ്പോൾ മറ്റൊരു വിഭാഗം അതൊരു യുക്തി രഹിതമായ ഒരു പ്രവൃത്തിയാണെന്ന് വിലയിരുത്തുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.