Follow the News Bengaluru channel on WhatsApp

കർണാടകയിൽ 7 മണിക്കൂറിനുള്ളിൽ 14 കോവിഡ് -19 കേസുകൾ

ബെംഗളൂരു: കർണാടകയിൽ ഏഴ് മണിക്കൂറിനുള്ളിൽ 14 കോവിഡ് -19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടു കൂടി സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 124 ആയി ഉയർന്നു. മൂന്ന് മരണങ്ങളും 11 ഡിസ്ചാർജുകളും ഉൾപ്പെടുന്ന 124 കോവിഡ് -19 കേസുകൾ വ്യാഴാഴ്ച വൈകിട്ട് 5 വരെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം 5 മുതൽ വ്യാഴാഴ്ച രാവിലെ 10 വരെ സംസ്ഥാനത്ത് കേസുകളൊന്നും കണ്ടില്ല, എന്നാൽ അത് കഴിഞ്ഞു വെറും ഏഴു മണിക്കൂറിനുള്ളിൽ 14 കോവിഡ് -19 കേസുകളാണ് വർധിച്ചത്. കഴിഞ്ഞ മാസം ദില്ലിയിലെ ഒരു മതസഭയിൽ പങ്കെടുത്ത തബ്ലീഗി ജമാഅത്ത് തീർഥാടകരിൽ നിന്ന് മാത്രമായി 11 കേസുകൾ ആണ് പുറത്തുവന്നതു.

സംസ്ഥാനത്തൊട്ടാകെ, ഗർഭിണിയായ സ്ത്രീ കൂടി ഉൾപെട്ട 107 കോവിഡ് -19 രോഗികളാണ് ഇപ്പോൾ ഹോസ്പിറ്റലിൽ ഐസൊലേഷൻ വിഭാഗത്തിലുള്ളത്, ഇതിൽ മൂന്ന് പേർ ഒഴികെ ബാക്കി ഉള്ളവരെല്ലാം സുഖം പ്രാപിച്ചു വരുന്നു.

കർണാടകയിലെ 111-ാമത്തെ കോവിഡ് -19 പോസിറ്റീവ് കേസ് ആയി റിപ്പോർട്ട് ചെയ്തിട്ടുള്ള വ്യക്തി മൈസൂരു സ്വദേശിയായ 24 കാരനാണ്. ഇദ്ദേഹം 88 -മത്തെ കോവിഡ്-19 റിപ്പോർട്ട് ചെയ്ത വ്യക്തിയുടെ റൂമിലായിരുന്നു താമസം. ഇതേ പോലെ തന്നെ 88-ാമത്തെ കേസിന്റെ റൂംമേറ്റ് തന്നെയാണ് കർണാടകയിൽ 112-ാമത്തെ കേസ് റിപ്പോർട്ട് ചെയ്ത 22-കാരനും.

113-മത്തെ കേസായി റിപ്പോർട്ട് ചെയ്തിട്ടുള്ള പതിനാലു വയസ്സുള്ള ആൺകുട്ടി നേരത്തെ ബെല്ലാരിയിൽ നിന്നും 81 മത്തെ കേസായി റിപ്പോർട്ട് ചെയ്ത വ്യക്തിയുടെ മകൻ കൂടിയാണ്.

114 മുതൽ 123 വരെയുള്ള ഒൻപത് കേസുകൾ മാർച്ച് മധ്യത്തിൽ ദില്ലിയിലെ നിസാമുദ്ദീൻ മർകസ് സന്ദർശിച്ച തബ്ലീഗി ജമാഅത്ത് തീർഥാടകരാണ്.

114-ാമത്തെ കേസായി റിപ്പോർട്ട് ചെയ്തിട്ടുള്ള വ്യക്തി ബിദാറിലെ ബിലാൽ കോളനിയിൽ നിന്നുള്ള 48 കാരനാണ്. ബിദാറിലെ തന്നെ ലാൽവാടി റോഡിൽ നിന്നുള്ള 30 കാരൻ 115-ാമത്തെ കേസ് ആയും, ബിദറിലെ ഷാഗുഞ്ചിൽ നിന്നുള്ള 41 കാരൻ 116 മത്തെ കേസ് ആയും, ബിദാർ, ഗോലെക്ബാനയിൽ നിന്നുള്ള 66 കാരൻ 117-ാമത്തെ കേസ് ആയും, ബിദാറിലെ ബാസേവകല്യാണിൽ നിന്നുള്ള 59 കാരൻ 118-ാമത്തെ കേസ് ആയും ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ബിദറിലെ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്ത വ്യക്തികളിൽ ഹൈദരാബാദിലെ പഹേലി ചൗക്കിയിൽ നിന്നുള്ള 39 കാരൻ 119 മത്തെ കേസായും. 120 , 121 കേസുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വ്യക്തികൾ ബിദാറിൽ നിന്ന് തന്നെയുള്ള 60 ,63 വയസ്സുള്ള വ്യക്തികളുമാണ്.

ബിദാറിലെ കിരാമണി കോളനിയിൽ നിന്നുള്ള 73 കാരനാണ് 122-ാമത്തെ കേസായി പുറത്തുവന്നത്. അതേ സ്ഥലത്തു നിന്നുള്ള 45 കാരനാണ് 123-ാമത്തെ കേസായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വ്യാഴാഴ്ച കർണാടകയിൽ നിന്ന് പുറത്തു വന്ന അവസാന കേസായ 124-ാമത്തെ കേസ് തീർഥാടകരിലൊരാളുടെ സമ്പര്ക്കം മൂലമുണ്ടായ 60 കാരിയായ സ്ത്രീയാണ്.

പുതുതായി റിപ്പോർട്ട് ചെയ്ത കേസുകളെല്ലാം അതത് സ്ഥലങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നഗരത്തിലെ സിവിൽ ബോഡിയുടെ 31 ക്ലിനിക്കുകളിൽ ബുധനാഴ്ച മാത്രം 287 പേരെ പനി പരിശോധനയ്ക്ക് വിധേയമാക്കിയതായി ദിവസേനയുള്ള മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.