Follow the News Bengaluru channel on WhatsApp

കൊറോണ വൈറസിനെതിരെ പോരാടാൻ കർണാടക ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടുന്നു.

ബെംഗളുരു : കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരെ പോരാടുന്നതിനു വേണ്ടി കർണാടക സർക്കാർ കോർപ്പറേറ്റുകൾ, വ്യാപാരി-വ്യവസായികൾ, സർക്കാരിതര സംഘടനകൾ (എൻ‌ജി‌ഒകൾ), സിവിൽ സൊസൈറ്റി എന്നിവയുൾപ്പെടെ പൊതുജനങ്ങളിൽ നിന്ന് സംഭാവന തേടുവാൻ തീരുമാനിച്ചു.

കോവിഡ് -19 പ്രവർത്തനനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. എല്ലാ സംഭാവനകളും ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. കോവിഡ് -19 നെ തുടർന്നുണ്ടായ ലോക്ഡൌൺ പൗരന്മാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ പ്രസ്താവനയിൽ രോഗബാധിതരുടെ പരിശോധന, ചികിത്സ എന്നിവയിൽ സംസ്ഥാനത്തിന്റെ ചെലവ് ഗണ്യമായി വർധിപ്പിച്ചു വരുന്നതായും അറിയിച്ചു.

വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, എൻ‌ജി‌ഒകൾ എന്നിവയുൾപ്പെടെ എല്ലാ ബന്ധപ്പെട്ടവരുമായും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രി അഡീഷണൽ ചീഫ് സെക്രട്ടറി മഹേന്ദ്ര ജെയിൻ, പ്രിൻസിപ്പൽ സെക്രട്ടറി ഉമാ മഹാദേവൻ, വ്യവസായ കമ്മീഷണർ ഗുഞ്ചൻ കൃഷ്ണ എന്നിവർ അംഗങ്ങളായ മൂന്നംഗ സമിതി കൂടി രൂപീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് സർക്കാരിനൊപ്പം ചേരണമെന്ന് എല്ലാവരോടുമായി സമിതി അഭ്യർത്ഥിച്ചു.

കൂടാതെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കോവിഡ് -19 രോഗികൾക്ക് ചികിത്സ ആവശ്യാർഥം സംസ്ഥാന ആരോഗ്യ അനുബന്ധ വകുപ്പുകൾക്കായി മെഡിക്കൽ ഉപകരണങ്ങളായ പേഴ്‌സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ (പിപിഇ), ടെസ്റ്റിംഗ് കിറ്റുകൾ, വെന്റിലേറ്ററുകൾ, എൻ 95, ട്രിപ്പിൾ-ലെയർ മാസ്കുകൾ, കട്ടിലുകൾ, തലയിണകൾ, ഷീറ്റുകൾ, ഹാൻഡ് ടവലുകൾ, ടോയ്‌ലറ്റ് പേപ്പറുകൾ, ടിഷ്യൂകൾ, മുതിർന്നവർക്കുള്ള ഡയപ്പർ, ഹാൻഡ് സാനിറ്റൈസറുകൾ , ഹാൻഡ്-വാഷ് ലിക്വിഡ്, ഫ്ലോർ, ടോയ്‌ലറ്റ് ക്ലീനിംഗ് ഡിറ്റർജന്റുകൾ, അണുനാശിനി കൂടി സംഭാവന ചെയ്യണമെന്നും സമിതി അഭ്യർത്ഥിച്ചു…


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.