Follow the News Bengaluru channel on WhatsApp

രണ്ട് ലക്ഷം പി പി ഇ കിറ്റുകൾ വാങ്ങാനൊരുങ്ങി കർണാടക സർക്കാർ

ബെംഗളുരു : ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സുരക്ഷയ്ക്കായി രണ്ട് ലക്ഷം പി പി ഇ (പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്) കിറ്റുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മാസ്‌ക്കുകളും കയ്യുറകളും മറ്റ് അനുബന്ധ സാമഗ്രികളുമാണ് കിറ്റിലുള്ളത്. കോവിഡ് 19 രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന ഡോക്ടർമാരും മറ്റ് ആശുപത്രി ജീവനക്കാരുമാണ് നിലവിൽ പി പി ഇ കിറ്റ് ധരിക്കേണ്ടത്. സംസ്ഥാനത്തെ മിക്ക ആശുപത്രികളിലെയും കിറ്റിന്റെ അഭാവം ആരോഗ്യ പ്രവർത്തകർ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മുഖ്യമന്ത്രി മറ്റു മന്ത്രിമാരുമായി ചേർന്ന യോഗത്തിലാണ് കിറ്റ് വാങ്ങാൻ ധാരണയായത്. കോവിഡ് 19 ന്റെ ആഗോള വ്യാപനം ഇത്തരം കിറ്റുകളുടെ ലഭ്യതയെ ബാധിക്കുമോ എന്നും ആരോഗ്യ പ്രവർത്തകർ ആശങ്കപ്പെടുന്നു. അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിൽ പി പി ഇ കിറ്റുകളുടെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യമാണുള്ളത്. കോവിഡ് 19 രോഗികളെ ആശുപത്രിയിലേക്ക് മാറ്റാൻ ഓല, യൂബർ ടാക്സികളുടെ ലഭ്യതയും ഉറപ്പാക്കുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.